ഇപ്പോൾ ഐ പി എല്‍ അവസാനിക്കുമ്പോള്‍ പ്രത്യേക വിമാനത്തില്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുംബൈ ഓപ്പണര്‍ ക്രിസ് ലിന്‍. ഓരോ ഐ പി എൽ സീസണിലെ താരങ്ങളുമായുള്ള കരാറിന് ബി സി സി ഐ ലേലത്തുകയുടെ 10% ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നൽകേണ്ടതുണ്ട്. ഈ പൈസ ഇത്തവണ തങ്ങളെ നാട്ടിലെത്തിക്കാൻ ചെലവഴിക്കണമെന്നാണ് ലിൻ ആവശ്യപ്പെട്ടത്. മൂന്ന് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയകിന് പിന്നാലെയാണ് ലിന്നിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ ബാംഗ്ലൂരിന്റെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, രാജസ്ഥാന്റെ റിച്ചാര്‍ഡ് ടൈ എന്നിവര്‍ ഐ പി എല്ലില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
advertisement
ടൂര്‍ണമെന്‍റ് നിര്‍ത്തിവയ്‌ക്കുന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നുമില്ലെന്നും താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഫ്രാഞ്ചൈസികൾ അറിയിച്ചു. ഇനി വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലുമൊരു താരത്തിന് ടൂർണമെന്റിൽ നിന്ന് പിന്‍മാറണമെങ്കില്‍ എല്ലാ സഹായങ്ങളും ഒരുക്കുമെന്നും ഫ്രാഞ്ചൈസികൾ സൂചിപ്പിച്ചു.
Also Read - IPL 2021 | 'സഞ്ജുവും ഹാര്‍ദിക്കുമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരങ്ങൾ': ക്രിസ് മോറിസ്
'നമ്മളേക്കാള്‍ മോശം അവസ്ഥയിലുള്ള ആളുകളുണ്ട്. പഴുതില്ലാത്ത കടുത്ത നിയന്ത്രണത്തിലുള്ള ബബിളിലാണ് ഞങ്ങള്‍. അടുത്ത ആഴ്ച വാക്‌സിനും ലഭിക്കും. അതിനാല്‍ പ്രത്യേക വിമാനത്തില്‍ ഓസ്‌ട്രേലിയ ഞങ്ങളെ നാട്ടിലെത്തിക്കും എന്നാണ് കരുതുന്നത്. ഇവിടെ ഞങ്ങള്‍ എളുപ്പ വഴികള്‍ ആവശ്യപ്പെടുകയല്ല. ഈ വെല്ലുവിളി അറിഞ്ഞ് തന്നെയാണ് ഐപിഎല്ലിന്റെ ഭാഗമായത്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു'- ലിന്‍ പറഞ്ഞു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്, കമന്റേറ്റര്‍ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ എന്നിവരുള്‍പ്പെടെയുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റർമാർ നിലവിൽ ഇന്ത്യയിലുണ്ട്.
ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം അല്‍പ്പം ആശങ്കയിലാണുള്ളത്. ഓസ്ട്രേലിയയിലേക്ക് പെട്ടെന്ന് മടങ്ങിപ്പോവാന്‍ സാധിക്കാതെ വരുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഭീതിയില്‍ മറ്റ് ചില ഓസ്ട്രേലിയന്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെ കെ ആർ സഹ പരിശീലകൻ ഡേവിഡ് ഹസി മുൻപ് പറഞ്ഞിരുന്നു.
News summary: Chris Lynn requested Cricket Australia to arrange a charter flight so that the Australia-bound players can fly home safely after the end of the tournament.
