ഈ പ്രൈസ് ടാഗോടെ, മാർക്വീ താരങ്ങൾ ഉൾപ്പെട്ട ആദ്യ സെറ്റിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി അയ്യർ മാറി. ടൂർണമെന്റിൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് മുംബൈയിൽ നിന്നുള്ള 27 കാരനായ ശ്രേയസ് അയ്യർക്ക് മികച്ച വില നേടിക്കൊടുത്തത്. യുഎഇയിൽ നടന്ന 2020 പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലേക്ക് നയിക്കാൻ അയ്യരുടെ ക്യാപ്റ്റൻസി മികവിന് സാധിച്ചു. ഫൈനലിൽ ഡൽഹി മുംബൈയ ഇന്ത്യൻസിനോട് തോറ്റിരുന്നു. തൊട്ടടുത്ത വർഷം തോളിനേറ്റ പരിക്ക് മൂലം അയ്യർക്ക് ടൂർണമെന്റിന്റെ ആദ്യ പകുതി നഷ്ടമായി. യു.എ.ഇ.യിലേക്ക് മടങ്ങിയ അദ്ദേഹം ടീമിനെ നയിച്ചില്ല
advertisement
ഗൗതം ഗംഭീർ ക്യാമ്പ് വിട്ടത് മുതൽ ശക്തനായ ഒരു ക്യാപ്റ്റനെ കണ്ടെത്താൻ കെ കെ ആർ പാടുപെടുന്നതിനാൽ അയ്യരെ ടീമിലെത്തിച്ചത് അവരുടെ വിധി മാറ്റിമറിച്ചേക്കാം. 2018-ൽ അവർ ദിനേശ് കാർത്തിക്കിന് നേതൃത്വ ചുമതല നൽകിയെങ്കിലും ആഗ്രഹിച്ച ഫലം കൊണ്ടുവരാൻ സാധിച്ചില്ല. അടുത്ത രണ്ട് സീസണുകളിലെ അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തിലും ക്യാപ്റ്റൻസി സമ്മർദ്ദം പ്രതിഫലിച്ചു, തൽഫലമായി, 2020 ൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം പാതിവഴിയിൽ ഉപേക്ഷിച്ചു.പിന്നീട് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഇയോൻ മോർഗന് ക്യാപ്റ്റൻ സ്ഥാനം നൽകിയെങ്കിലും കെ കെ ആറിന് അനുകൂല ഫലങ്ങളൊന്നും ഉണ്ടായില്ല.
ഐപിഎൽ 2022 ന് മുമ്പ്, കെ കെ ആർ ഫ്രാഞ്ചൈസി കാർത്തിക്കിനെയും മോർഗനെയും ഒഴിവാക്കുകയും സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി, യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ എന്നിവരെ നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തു.
പണംകിലുക്കം കൊണ്ട് ശ്രദ്ധ നേടുന്ന ടൂർണമെന്റിന്റെ 15-ാം പതിപ്പിന് മുന്നോടിയായി പുതിയ തുടക്കം ലക്ഷ്യമിട്ട്, കെ കെ ആർ അയ്യറെ അവരുടെ പാളയത്തിൽ എത്തിച്ചു. കൂടാതെ പാറ്റ് കമ്മിൻസിനെ 5.25 കോടി രൂപ നൽകി കൊൽക്കത്ത സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.