12 മത്സരങ്ങളിൽ നിന്നും നേടിയ ഒമ്പത് ജയങ്ങളോടെ 18 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് ഇന്നത്തെ മത്സരവും ജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാകും ലക്ഷ്യമിടുന്നത്. അതേസമയം, പ്ലേഓഫിൽ നിന്നും പുറത്തായ ചെന്നൈ ബാക്കിയുള്ള മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടാനാകും ലക്ഷ്യമിടുന്നത്.
സീസണിൽ ആദ്യം ഇരുടീമുകളും നേർക്കുനേർ എത്തിയ മത്സരത്തിൽ ജയം ഗുജറാത്തിന് ഒപ്പമായിരുന്നു. ചെന്നൈ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ മറികടന്ന് ഗുജറാത്ത് മൂന്ന് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്‍റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഗുജറാത്തിന് ജയം നേടിക്കൊടുത്തത്. ഈ തോൽവിക്ക് മറുപടി കൊടുക്കാനാകും ധോണിയും സംഘവും ലക്ഷ്യമിടുക.
advertisement
പ്ലെയിങ് ഇലവൻ -
ചെന്നൈ സൂപ്പർ കിങ്‌സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയീൻ അലി, നാരായൺ ജഗദീശൻ, ശിവം ദുബെ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്നർ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മതീശ പതിരാന, മുകേഷ് ചൗധരി
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, മാത്യൂ വേഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, അൽസാരി ജോസഫ്, യാഷ് ദയാൽ, മുഹമ്മദ് ഷമി