രണ്ട് വിക്കറ്റിന് 36 റൺസെന്ന നിലയിൽ പരുങ്ങിയ ചെന്നൈയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. തകർത്തടിച്ച് മുന്നേറിയ സഖ്യം മൂന്നാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 15-ാ൦ ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ അവസാന അഞ്ചോവറിൽ നിന്നും 86 റൺസാണ് അടിച്ചെടുത്തത്.
ഉത്തപ്പയും ദൂബെയും സെഞ്ചുറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ചെന്നൈ സ്കോർ 200 കടന്നതിന് പിന്നാലെ ഉത്തപ്പ പുറത്തായി. അവസാനം വരെ ക്രീസിൽ ഉണ്ടായിരുന്നെങ്കിലും അവസാന പന്തിൽ സെഞ്ചുറിക്ക് ആറ് റൺസ് വേണമെന്നിരിക്കെ സിക്സറിന് ദൂബെ ശ്രമിച്ചെങ്കിലും താരത്തിന് ഒരു റൺ മാത്രമാണ് നേടാനായത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ അവസാന ഓവറിൽ സാക്ഷാൽ എം എസ് ധോണിയെ നോൺ സ്‌ട്രൈക്കർ എൻഡിൽ നിർത്തിയായിരുന്നു ദൂബെയുടെ വെടിക്കെട്ട്. ഹെയ്സൽവുഡിന്റെ ഈ ഓവറിൽ നിന്നും രണ്ട് സിക്സ് ഉൾപ്പെടെ 15 റൺസാണ് താരം നേടിയത്.
ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗ രണ്ടും ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

