കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് ഇരട്ട മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.
സഹോദരി മരിച്ചതിനാൽ ഐപിഎൽ ബയോബബിൾ വിട്ട ഹർഷൽ പട്ടേലിന് പകരമായി സുയാഷ് പ്രഭുദേശയിയും ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡുമാണ് ബാംഗ്ലൂർ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് അത്ര ആശാവഹമായ തുടക്കമല്ല ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും തോറ്റാണ് ചെന്നൈ ബാംഗ്ലൂരിനെതിരായ മത്സരത്തിനിറങ്ങുന്നത്. അതേസമയം, തുടകത്തിലേറ്റ തോൽവിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങൾ ജയിച്ച് പോയിന്റ് ടേബിളിൽ മൂന്നാമത് നിൽക്കുകയാണ് ബാംഗ്ലൂർ. ചെന്നൈ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.
advertisement
ഇതുവരെ 28 മത്സരങ്ങളാണ് ഇരുടീമുകളും നേർക്കുനേർ പോരാടിയിട്ടുള്ളത്. അതിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 കളിയില്‍ ജയിച്ചപ്പോൾ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചത് ഒമ്പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു.
പ്ലെയിങ് ഇലവൻ:
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിൻ ഉത്തപ്പ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, ക്രിസ് ജോർദാൻ, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, സുയാഷ് പ്രഭുദേശായ്, ആകാശ് ദീപ്

