ഒരു ഘട്ടത്തില്‍ 200ന് മേലെയുള്ള സ്‌കോര്‍ ചെന്നൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷമുള്ള 14 ഓവറില്‍ 75 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാന്‍ കഴിഞ്ഞത്.
93 റണ്‍സ് നേടിയ മോയിന്‍ അലിയുടെ ബാറ്റിംഗ് മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. റുതുരാജിനെ ആദ്യ ഓവറില്‍ നഷ്ടമായ ശേഷം മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിനാണ് ബ്രാബോണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 75 റണ്‍സാണ് ചെന്നൈ നേടിയത്. ഇതില്‍ 59 റണ്‍സും മോയിന്‍ അലിയുടെ സംഭാവനയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറില്‍ 26 റണ്‍സാണ് മോയിന്‍ അലി നേടിയത്. ഒരു സിക്‌സും അഞ്ച് ഫോറുമാണ് താരം ആ ഓവറില്‍ നേടിയത്.
advertisement
അശ്വിന്‍ കോണ്‍വേയെയും മക്കോയ് ജഗദീഷനെയും പുറത്താക്കിയപ്പോള്‍ പത്തോവറില്‍ ചെന്നൈ 94 റണ്‍സാണ് നേടിയത്. ചഹാല്‍ റായിഡുിനെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 96/4 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊരുമിച്ച എംഎസ് ധോണിയുമായി ചേര്‍ന്ന് മോയിന്‍ അലി 51 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി. ധോണിയെ(26) പുറത്താക്കി ചഹാല്‍ ആണ് 19ാം ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്. അവസാന ഓവറില്‍ മോയിന്‍ അലിയെ മക്കോയി പുറത്താക്കിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് വെറും 4 റണ്‍സാണ്.
ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് അനായാസമായി പ്ലേ ഓഫിലെത്താം. തോറ്റാല്‍ മറ്റ് ടീമുകളുടെ ഫലത്തെ രാജസ്ഥാന് ആശ്രയിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ചെറിയ മാര്‍ജിനിലാണെങ്കിലും ജയമാണ് രാജസ്ഥാന്റെ ലക്ഷ്യം.
ചെന്നൈ സൂപ്പര്‍ കിങ്സ്-റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എന്‍ ജഗദീശന്‍, എംഎസ് ധോണി, മിച്ചല്‍ സാന്റ്നര്‍, പ്രശാന്ത് സോളങ്കി, സിമര്‍ജീത് സിങ്, മതീഷ പതിരണ, മുകേഷ് ചൗധരി
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, ഒബേഡ് മക്കോയ്