കൊല്‍ക്കത്ത നിരയില്‍ മൂന്ന് മാറ്റങ്ങളും ഡല്‍ഹിയില്‍ രണ്ട് മാറ്റങ്ങളുമാണ് ഇന്ന് വരുത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്, ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലെത്തി. ഡല്‍ഹി നിരയില്‍ മിച്ചല്‍ മാര്‍ഷ്, ചേതന്‍ സക്കറിയ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
advertisement
ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്ന ശ്രേയസ് അയ്യരും റിഷഭ് പന്തും നേര്‍ക്കുനേര്‍ എത്തുന്നുവെന്നത് മത്സരത്തിന്റെ പോരാട്ടവീര്യം ഉയര്‍ത്തുന്നു. ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കൊല്‍ക്കത്തയെ 44 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്.
കെകെആര്‍ എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയും വഴങ്ങി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡല്‍ഹി ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമടക്കം നേടി ഏഴാം സ്ഥാനത്താണ്.
രണ്ട് ടീമും ശക്തരായ താരനിരയുള്ളവരാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത നിലവാരം പുലര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രണ്ട് ടീമിനും ജയം നിര്‍ണ്ണായകമാണ്.