പതിയെ തുടങ്ങി മികച്ച അടിത്തറയൊരുക്കിയ ശേഷം ടോപ് ഗിയറിൽ കുതിക്കുകയായിരുന്നു ബട്ലർ. തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ബട്ലർ ഡൽഹി ബൗളർമാരെ വാങ്കഡെ സ്റ്റേഡിയത്തിന്റെ നാല് പാടും അടിച്ച് പറത്തുകയായിരുന്നു. ഡൽഹി ബൗളർമാർക്ക് ഒരു പഴുതും കൊടുക്കാതെ അടിച്ച് മുന്നേറിയ താരം ഒടുവിൽ 19-ാ൦ ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. 65 പന്തുകളിൽ ഒമ്പത് വീതം ഫോറും സിക്സുമാണ് പറത്തിയത്. ഒരുവശത്ത് ബട്ലർ അടിച്ചുതകർക്കുമ്പോൾ മറുവശത്ത് താരത്തിന് ഒത്ത കൂട്ടാളിയായി പടിക്കലും ചേരുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.
advertisement
പടിക്കൽ മടങ്ങിയ ശേഷമെത്തിയ സഞ്ജു ബട്ലറുടെ പ്രകടനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആദ്യം മുതൽക്കേ അടി തുടങ്ങുകയായിരുന്നു. ബട്ലർ പുറത്തായ ശേഷവും അടിതുടർന്ന സഞ്ജു രാജസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന നാലോവറിൽ നിന്നും 64 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 19 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് സഞ്ജു 46 റൺസെടുത്തത്.
ഡൽഹിക്കായി ബൗളിങ്ങിൽ ഖലീൽ അഹമ്മദും മുസ്തഫിസുർ റഹ്‍മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

