സീസണിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്നും നാല് ജയങ്ങളോടെ എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാൻ ഇന്നത്തെ മത്സരം ജയിച്ച് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയരാനാകും ലക്ഷ്യമിടുന്നത്. അതേസമയം, ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹി തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനാകും ലക്ഷ്യമിടുന്നത്.
ജോസ് ബട്ലറുടെ സെഞ്ചുറിയും യുസ്‌വേന്ദ്ര ചാഹലിന്റെ ഹാട്രിക് പ്രകടനത്തിന്റെയും ബലത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നതെങ്കിൽ ബൗളർമാരുടെയും ബാറ്റർമാരുടെയും കൂട്ടായ പ്രകടനത്തിലൂടെ പഞ്ചാബിനെ തകർത്തുവിട്ടതിന്റെ വമ്പുമായാണ് ഡൽഹി എത്തുന്നത്. ടീം ക്യാമ്പിൽ കോവിഡ് പരത്തുന്ന പ്രതിസന്ധിക്കിടയിലും ഇത്തരമൊരു വമ്പൻ ജയം നേടാനായത് അവരുടെ ആത്മവിശ്വാസം കൂട്ടും.
advertisement
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ഷിമ്‌റോൺ ഹെറ്റ്‌മയർ, കരുൺ നായർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബേദ് മക്കോയ്, യുസ്‌വേന്ദ്ര ചാഹൽ.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), റോവ്മാൻ പവൽ, സർഫറാസ് ഖാൻ, ലളിത് യാദവ്, അക്സർ പട്ടേൽ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്.

