സൂര്യകുമാറിന് പുറമെ അരങ്ങേറ്റ താരം ഡെവാൾഡ് ബ്രെവിസ് (19 പന്തിൽ 29), തിലക് വർമ (27 പന്തിൽ 38*), കിറോൺ പൊള്ളാർഡ് (5 പന്തിൽ 22*) എന്നിവരും മികച്ച പ്രകടനം നടത്തി. കിറോൺ പൊള്ളാർഡ് അവസാന ഓവറിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ സ്കോർ 150 കടത്തിയത്. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സടക്കം 23 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സടക്കം 23 റൺസാണ് മുംബൈ അടിച്ചെടുത്തത്.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ക്രീസിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയെ ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. റൺ ഉയർത്താനുള്ള ശ്രമത്തിനിടെ രോഹിത് വിക്കറ്റ് കീപ്പർ സാം ബില്ലിങ്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 12 പന്തില്‍ വെറും മൂന്ന് റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. പിന്നീട് ക്രീസിൽ എത്തിയ ഡെവാൾഡ് ബ്രെവിസ് അരങ്ങേറ്റക്കാരന്റെ പകപ്പൊന്നുമില്ലാതെ തകർത്തടിച്ചെങ്കിലും മുംബൈ സ്കോർ 45 ൽ നിൽക്കെ വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്‌സിന്റെ സ്റ്റമ്പിങ്ങിൽ താരം പുറത്തായി. 19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 29 റണ്‍സാണ് ബേബി എ ബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം നേടിയത്. പിന്നാലെ ഇഷാൻ കിഷനെ (21 പന്തില്‍ 14) മടക്കി പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് മേധാവിത്വ൦ നൽകി.
ഇതോടെ 11 ഓവറില്‍ മുംബൈ 55ന് മൂന്ന് എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റിൽ തിലക് വർമ്മയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാപ്രവർത്തനമാണ് മുംബൈക്ക് മത്സരത്തിൽ ജീവൻ നൽകിയത്. പതിയെ മുന്നേറിയ സഖ്യം 17-ാ൦ ഓവറിലാണ് മുംബൈയുടെ സ്കോർ 100 കടത്തിയത്. ഡെത്ത് ഓവറുകളിൽ മുംബൈ പതിയെ സ്കോറിങ്ങിന്റെ ഗിയർ മാറ്റുകയായിരുന്നു. ഇതിനിടെ സൂര്യകുമാർ യാദവ് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. 34 പന്തുകളിൽ നിന്നുമായിരുന്നു താരം 50 നേടിയത്. റൺ ഉയർത്താനുള്ള ശ്രമത്തിനിടെ അവസാന ഓവറിലെ ആദ്യ പന്തിൽ താരം പുറത്താവുകയായിരുന്നു. കമ്മിൻസിന്റെ പന്തിൽ സാം ബില്ലിങ്‌സ് പിടിച്ചാണ് താരം പുറത്തായത്. സൂര്യകുമാർ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ പൊള്ളാർഡ് കത്തിക്കയറിയതോടെ മുംബൈ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു.
കൊൽക്കത്തയ്ക്കായി ബൗളിങ്ങിൽ കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.