നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ (2) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഉമേഷ് യാദവ് രാജസ്ഥാന് ആദ്യ തിരിച്ചടി നല്‍കി. പതിവ് ശൈലിയില്‍ കളിക്കാന്‍ ബട്ട്‌ലര്‍ക്ക് കഴിയാതെ വന്നതോടെ പവര്‍ പ്ലേയില്‍ രാജസ്ഥാന്
കാര്യമായി റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പടിക്കല്‍ പോയ ശേഷം ക്രീസിലെത്തിയ സഞ്ജു റണ്‍സ് എളുപ്പത്തില്‍ നേടിയതാണ് പവര്‍പ്ലേയില്‍ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.
പവര്‍പ്ലേക്ക് പിന്നാലെ തന്നെ ബട്ട്‌ലറെ (25 പന്തില്‍ 22) സൗത്തി മടക്കിയതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ ഉത്തരവാദിത്തം സഞ്ജു ഏറ്റെടുക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്റെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ടീമിലിടം നേടിയ കരുണ്‍ നായര്‍ക്ക് (13 പന്തില്‍ 13) കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. പതിയെ രാജസ്ഥാന്റെ സ്‌കോര്‍ 100 കടത്തിയ സഞ്ജു 40 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിന് പിന്നാലെ താനേ ശിവം മാവിയുടെ പന്തില്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കി പുറത്തായി. 49 പന്തുകളില്‍ നിന്നും ഏഴ് ഫോറും ഒരു സിക്‌സും അടക്കമാണ് സഞ്ജു 54 റണ്‍സ് നേടിയത്.
advertisement
സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ സ്‌കോറിങ് വീണ്ടും ഇഴഞ്ഞെങ്കിലും ഷിംറോണ്‍ ഹെറ്റ്മയറുടെ ചെറിയ വെടിക്കെട്ടാണ് രാജസ്ഥാനെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. ടിം സൗത്തി എറിഞ്ഞ 19-ാ0 ഓവറില്‍ തുടരെ രണ്ട് സിക്‌സ് പറത്തി 20 റണ്‍സ് നേടിയ വിന്‍ഡീസ് താരം രാജസ്ഥാനെ 150 ന് അടുത്ത് എത്തിക്കുകയായിരുന്നു. ഹെറ്റ്മയര്‍ക്കൊപ്പം അശ്വിന്‍ (അഞ്ച് പന്തില്‍ ആറ്) പുറത്താകാതെ നിന്നു.