ഹൈദരാബാദ് നിരയില്‍ ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ടീമിലെത്തി. കൊല്‍ക്കത്തയില്‍ ഉമേഷ് യാദവ് സാം ബില്ലിങ്ങ്‌സ് എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Venkatesh Iyer, Ajinkya Rahane, Nitish Rana, Shreyas Iyer(c), Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy
സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamosn(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, T Natarajan, Umran Malik
advertisement
പ്ലേ ഓഫ് സീറ്റ് കാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമായതിനാല്‍ പോരാട്ടം തീപാറുമെന്ന് പ്രതീക്ഷിക്കാം. 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയും വഴങ്ങി 10 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
അതേ സമയം 12 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയും വഴങ്ങിയ കെകെആര്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്തുമുണ്ട്. കെകെആര്‍ ഹൈദരാബാദിനോട് തോറ്റാല്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും.