ജയത്തോടെ പ്ലേ ഓഫ് യോഗ്യത വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. തുടരെ അഞ്ച് മത്സരങ്ങൾ തോറ്റ ശേഷം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കൊൽക്കത്ത ഇറങ്ങുന്നതെങ്കിൽ ഹാട്രിക് ജയങ്ങളിലൂടെ ആർജിച്ച കരുത്തിലാണ് ലക്‌നൗ ഇറങ്ങുന്നത്.
നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ലക്‌നൗവിന് ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്ക് ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്തുകയും ഒപ്പം പ്ലേഓഫ് യോഗ്യതയ്ക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്യാം. നിലവിൽ 10 മത്സരങ്ങളിൽ നിന്നും ഏഴ് ജയങ്ങളും മൂന്ന് തോൽവിയുമായി 14 പോയിന്റാണ് ലക്നൗവിനുള്ളത്. മറുവശത്ത് ജയം നേടിയാൽ പ്ലേഓഫ് യോഗ്യത സജീവമാക്കി നിർത്താൻ കൊൽക്കത്തയ്ക്ക് സാധിക്കും. മികച്ച റൺറേറ്റ് ഉള്ളതിനാൽ ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്ക് അഞ്ചാം സ്ഥാനത്തേക്ക് കയറാം.
advertisement
പ്ലെയിങ് ഇലവൻ:
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കെ എല്‍ രാഹുല്‍ (ക്യാപ്റ്റൻ), ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്ത് (വിക്കറ്റ് കീപ്പർ) ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകുൽ റോയ്, ആന്ദ്രേ റസൽ, ഹർഷിത് റാണ, ടിം സൗത്തി, ശിവം മാവി.