രണ്ട് ടീമും മികച്ച ഫോമിലെത്തുമ്പോള്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഡുപ്ലെസിസ് എന്ന പരിചയസമ്പന്നനായ ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ തന്ത്രങ്ങളെ വീഴ്ത്താന്‍ കെ എല്‍ രാഹുലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
advertisement
ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ലക്നൗവിനും ബാംഗ്ലൂരിനും എട്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ലക്‌നൗ രണ്ടാംസ്ഥാനത്തും ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
അരങ്ങേറ്റ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിനു തുടക്കമിട്ടത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളും ലക്നൗ ജയിച്ചുകയറി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനും സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും തുരത്തുകയായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു വിക്കറ്റിനു പൊരുതിത്തോറ്റു. അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 18 റണ്‍സിനായിരുന്നു ലക്‌നൗവിന്റെ വിജയം.
ബാംഗ്ലൂര്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ വിജയം കൊയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 23 റണ്‍സിനു തോറ്റ ആര്‍സിബി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 16 റണ്‍സിനു പരാജയപ്പെടുത്തി തിരിച്ചെത്തി.

