13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു. 35 പന്തില്‍ 40 റണ്‍സ് നേടിയ അമ്പാട്ടി റായുടുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പ 25 പന്തില്‍ 30 റണ്‍സും പ്രെടോറിയസ് 14 പന്തില്‍ 22 റണ്‍സും നേടി. മുംബൈക്കായി ഡാനിയല്‍ സാംസ് നാല് വിക്കറ്റുകള്‍ നേടി.
156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ അതുവരെ തകര്‍ത്തടിച്ച പ്രിട്ടോറിയസിനെ ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഡ്വയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്‌ട്രൈക്ക് ധോണിക്ക് കൈമാറി.
മൂന്നാം പന്തില്‍ ധോണിയുടെ വക സിക്‌സ്, നാലാം പന്തില്‍ ബൗണ്ടറി, അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്, ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. ഉനദ്ഘട്ടിന്റെ ലോ ഫുള്‍ടോസ് ഫൈന്‍ ലെഗ്ഗ് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നിശ്ചിത 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. റണ്‍സ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
മുംബൈക്കായി സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 32 റണ്‍സ് നേടി. മൂന്ന് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് ചൗധരിയാണ് മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

