ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 28 പന്തില്‍ 43 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡ് 21 പന്തില്‍ 44 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തില്‍ ഒരു ഘട്ടത്തില്‍ 200ന് മേലെ റണ്‍സ് മുംബൈ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗുജറാത്ത് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡിന്റെ പ്രകടനം ആണ് മുംബൈയ്ക്ക് തുണയായത്.
ഒന്നാം വിക്കറ്റില്‍ 74 റണ്‍സാണ് രോഹിത് - ഇഷാന്‍ കൂട്ടുകെട്ട് നേടിയത്. 28 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത്തിനെ റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. എന്നാല്‍ ഈ മികച്ച തുടക്കം മുംബൈ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. വിക്കറ്റുകളുമായി ഗുജറാത്ത് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ 74/0 എന്ന നിലയില്‍ നിന്ന് മുംബൈ 119/4 എന്ന നിലയിലേക്ക് വീണു. പിന്നീട് ടിം ഡേവിഡ്- തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മുംബൈയെ 150 കടത്തിയത്.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് അവസാന മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ട് ഇറങ്ങുമ്പോള്‍ മുംബൈ ടീമില്‍ ഇന്ന് ഒരു മാറ്റം വരുത്തിയിരിക്കുന്നു. ഹൃതിക് ഷോഖീന് പകരം മുരുഗന്‍ അശ്വിന്‍ അന്തിമ ഇലവനില്‍ ഇടം നേടി.