TRENDING:

IPL 2022 |നൂറാം മത്സരത്തില്‍ നൂറടിച്ച് കെ. എല്‍ രാഹുല്‍ (103*); മുംബൈക്ക് 200 റണ്‍സ് വിജയലക്ഷ്യം

Last Updated:

നായകന്‍ കെ. എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലക്‌നൗ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ കെ. എല്‍ രാഹുലിന്റെ നൂറാം മത്സരമാണ് ഇത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്‌സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. നായകന്‍ കെ. എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലക്‌നൗ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ കെ. എല്‍ രാഹുലിന്റെ നൂറാം മത്സരമാണ് ഇത്.
advertisement

60 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രാഹുല്‍ 103 റണ്‍സ് അടിച്ചുകൂട്ടിയത്. ലക്‌നൗവിനായി മനീഷ് പാണ്ഡേ 38 റണ്‍സ് നേടി. മുംബൈക്കായി ജയദേവ് ഉനദ്ഘട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ സ്‌കോര്‍ 50 കടന്നു. എന്നാല്‍ ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയന്‍ അലന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തില്‍ 38) നിര്‍ണായക സംഭാവന നല്‍കി. രാഹുല്‍- മനീഷ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.

advertisement

14-ാം ഓവറിലാണ് മനീഷ് മടങ്ങുന്നത്. മുരുകന്‍ അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകായിയുരുന്നു താരം. മാര്‍കസ് സ്റ്റോയിനിസ് (10) സിക്സോടെ തുടങ്ങിയെങ്കില്‍ ജയ്ദേവ് ഉനദ്ഘട്ടിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ (എട്ട് പന്തില്‍ 15) സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. 19-ാം ഓവറില്‍ രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ക്രുനാല്‍ പാണ്ഡ്യ (1) പുറത്താവാതെ നിന്നു.

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലക്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്.

advertisement

ലക്‌നൗവില്‍ കൃഷ്ണപ്പ ഗൗതത്തിന് പകരം മനീഷ് പാണ്ഡേ ടീമിലെത്തി. മുംബൈ ടീമില്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചു.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Tilak Varma, Suryakumar Yadav, Kieron Pollard, Fabian Allen, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലക്‌നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Manish Pandey, Deepak Hooda, Marcus Stoinis, Ayush Badoni, Jaosn Holder, Krunal Pandya, Dushmantha Chameera, Avesh Khan, Ravi Bishnoi

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |നൂറാം മത്സരത്തില്‍ നൂറടിച്ച് കെ. എല്‍ രാഹുല്‍ (103*); മുംബൈക്ക് 200 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories