മുംബൈ ഇന്ത്യന്‍സ് നിരയിലാവട്ടെ പരിക്കിന്റെ പിടിയിലായിരുന്ന സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals): ജോസ് ബട്ലര്‍, യശസ്വീ ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, രവിചന്ദ്ര അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ.
advertisement
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെത്തുന്ന മുംബൈക്ക് രണ്ടാം മത്സരത്തില്‍ ജയം അഭിമാന പ്രശ്നമാണ്. അതേ സമയം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചാമ്പലാക്കിയെത്തുന്ന സഞ്ജുവും സംഘവും മുംബൈ ഇന്ത്യന്‍സിന് വലിയ തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.
മലയാളി താരങ്ങളായ സഞ്ജുവും ബേസില്‍ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. സഞ്ജു ആദ്യ മത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ബേസില്‍ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
25 തവണയാണ് മുംബൈയും രാജസ്ഥാനും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണയും മുംബൈ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാന്‍ ജയം സ്വന്തമാക്കി. അവസാന ആറ് പോരാട്ടത്തില്‍ 3-3 ജയം വീതമാണ് ഇരു കൂട്ടരും നേടിയത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വലിയ അനുഭവസമ്പത്തുള്ള ടീമാണ് മുംബൈ.