172/2 എന്ന നിലയില്‍ നിന്ന് 3 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റ് വീണതാണ് സണ്‍റൈസേഴ്‌സിന്റെ 200 കടക്കുവാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. മുംബൈക്കായി രമണ്‍ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സണ്‍റൈസേഴ്‌സ് 18 റണ്‍സായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് - രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ 26 പന്തില്‍ 42 റണ്‍സുമായി പ്രിയം ഗാര്‍ഗ് ആണ് പുറത്തായത്. തനിക്ക് ഈ സീസണില്‍ ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലാക്കുകയായിരുന്നു.
advertisement
പകരമെത്തിയ നിക്കോളസ് പുരാനും അടി തുടങ്ങിയപ്പോള്‍ 76 റണ്‍സ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടി. 17ാം ഓവറില്‍ പുരാന്‍ പുറത്താകുമ്പോള്‍ താരം 22 പന്തില്‍ 38 റണ്‍സാണ് നേടിയത്. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാഠിയും പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സ് 174/4 എന്ന നിലയിലായിരുന്നു.
അതോ ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി രമണ്‍ദീപ് സിംഗ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ ഹൈദരാബാദ് 200ന് മേലെ സ്‌കോര്‍ നേടുമെന്ന നിലയില്‍ നിന്ന് മുംബൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാര്‍ഗ്, ഫസല്‍ ഫാറൂഖി എന്നിവര്‍ ടീമിലെത്തി. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മര്‍കണ്ഡെ, സഞ്ജയ് യാദവ് എന്നിവര്‍ ടീമിലെത്തി. ഹൃതിക് ഷൊകീന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് വഴിമാറിയത്.
12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. അവശേഷിക്കുന്നത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രം. ആ സാധ്യത അവശേഷിക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരു. മറിച്ചാണെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. മറുവശത്ത് മുംബൈ ഇന്ത്യന്‍സ് അവസാനസ്ഥാനം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 12 മത്സരങ്ങളില്‍ ആറ് പോയിന്റാണുള്ളത്.
