മറുപടി ബാറ്റിംഗില്‍ 18 പന്തില്‍ 46 റണ്‍സ് നേടിയ ടിം ഡേവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത് മുംബൈയ്ക്ക് തിരിച്ചടിയായി. രോഹിത് ശര്‍മ്മ 48 റണ്‍സും ഇഷാന്‍ കിഷന്‍ 43 റണ്‍സും നേടിയാണ് ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം മുംബൈയ്ക്ക് നല്‍കിയത്.
advertisement
പിന്നീട് തുടരെ വിക്കറ്റുകള്‍ മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീമിന്റെ പ്രതീക്ഷയായി ടിം ഡേവിഡ് ആണ് ബാറ്റ് വീശിയത്. അവസാന മൂന്നോവറില്‍ വിജയത്തിനായി 44 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.
നടരാജന്‍ എറിഞ്ഞ 18ആം ഓവറില്‍ നാല് സിക്‌സ് അടിച്ച് ടിം ഡേവിഡ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും അവസാന പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് നേടുവാനായി ശ്രമിച്ച ഡേവിഡ് റണ്ണൗട്ടായതോടെ രണ്ടോവറില്‍ 19 റണ്‍സായി ലക്ഷ്യം മാറി. 26 റണ്‍സാണ് നടരാജന്റെ ഓവറില്‍ പിറന്നത്.
19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ സഞ്ജയ് യാദവിനെ പുറത്താക്കുകയും ഓവറില്‍ നിന്ന് ഒരു റണ്‍സ് പോലും വിട്ട് നല്‍കാതെയും ഇരുന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 19 റണ്‍സായി മാറി. 15 റണ്‍സ് നേടുവാന്‍ രമണ്‍ദീപ് സിംഗിന് സാധിച്ചുവെങ്കിലും ഹൈദരാബാദ് 3 റണ്‍സ് ജയം നേടുകയായിരുന്നു.