ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമായ മുംബൈ ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സീസണിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയങ്ങളുമായി നാല് പോയിന്റോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് രോഹിത് ശർമ (Rohit Sharma) നയിക്കുന്ന മുംബൈ ഇന്ത്യൻസ്. ബാക്കിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റാണ് ഇനി മുംബൈക്ക് പരമാവധി നേടാൻ കഴിയുക. പഞ്ചാബിനെതിരെ രാജസ്ഥാൻ ജയിച്ചതോടെ അവർക്ക് 14 പോയിന്റ് ആയി. കൂടാതെ നിലവിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 പോയിന്റുണ്ട്. ഇതോടെയാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
advertisement
Also read- IPL 2022 | തിരിച്ചുവരവ് ആഘോഷമാക്കി ജയ്‌സ്വാൾ (68); പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ
ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ മോശം പ്രകടനമായിരുന്നു മുംബൈ നടത്തിയത്. സീസണിൽ തുടരെ എട്ട് മത്സരങ്ങളിലാണ് മുംബൈ തോൽവി വഴങ്ങിയത്. തുടരെ എട്ട് മത്സരങ്ങൾ തോറ്റതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡും മുംബൈയുടെ പേരിലേക്ക് ആയിരുന്നു.