ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമദ്, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് നിരയില്‍ മായങ്കിനും ജിതേഷ് ശര്‍മയ്ക്കും പുറമെ ഷാരൂഖ് ഖാന്‍ (12), രാഹുല്‍ ചാഹര്‍ (12) എന്നിവരാണ് രണ്ടക്കം കടന്നത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് തുടക്കം മുതല്‍ തകര്‍ന്നു. നാലാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ(9) ലളിത് യാദവ് വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങി. അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(15 പന്തില്‍ 24) ബൗള്‍ഡാക്കി മുസ്തഫിസുര്‍ പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. മികച്ച ഫോമിലുള്ള ലിവിംഗ്സ്റ്റണെ(2) പവര്‍ പ്ലേക്ക് മുമ്പെ അക്‌സര്‍ പട്ടേല്‍ മടക്കിയതോടെ പഞ്ചാബിന്റെ കാറ്റുപോയി. പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ജോണി ബെയര്‍സ്റ്റോയും(9) ഖലീലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
54-4 എന്ന സ്‌കോറില്‍ തകര്‍ന്ന പഞ്ചാബിനെ ജിതേഷ് ശര്‍മയും ഷാരൂഖ് ഖാനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ജിതേഷിനെ(23 പന്തില്‍ 32) വിക്കറ്റിന് മുന്നില്‍ കുടുക്കി അക്‌സര്‍ ആ പ്രതീക്ഷ തകര്‍ത്തു. പിന്നാലെ ഷാരൂഖ് ഖാനെ(12)ഖലീലും റബാഡയെയും(2) നഥാന്‍ എല്ലിസിനെയും(0) കുല്‍ദീപും മടക്കി. വാലറ്റത്ത് രാഹുല്‍ ചാഹറിന്റെ(12) ചെറിയ വെടിക്കെട്ട് പഞ്ചാബിനെ 100 കടത്തി.
ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പരിക്ക് ഭേദമായ പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ടീമില്‍ തിരിച്ചെത്തി. ഒഡേയ്ന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസും ടീമിലെത്തി. ഡല്‍ഹി നിരയില്‍ കോവിഡ് പോസിറ്റീവായ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫറാസ് ഖാന്‍ അന്തിമ ഇലവനില്‍ ഇടം നേടി.
കോവിഡ് ആശങ്കകളെ അതിജീവിച്ചാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നു പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടുന്നത്. നേരത്തേ പൂനെയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ഡിസി ക്യാംപിലെ കോവിഡ് കേസുകളെ തുടര്‍ന്ന് മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.