പരിക്ക് ഭേദമായ പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ടീമില്‍ തിരിച്ചെത്തി. ഒഡേയ്ന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസും ടീമിലെത്തി. ഡല്‍ഹി നിരയില്‍ കോവിഡ് പോസിറ്റീവായ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫറാസ് ഖാന്‍ അന്തിമ ഇലവനില്‍ ഇടം നേടി.
advertisement
കോവിഡ് ആശകളെ അതിജീവിച്ചാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നു പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടുന്നത്. നേരത്തേ പൂനെയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ഡിസി ക്യാംപിലെ കോവിഡ് കേസുകളെ തുടര്‍ന്ന് മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.
വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് ഡല്‍ഹിയും പഞ്ചാബും കൊമ്ബുകോര്‍ക്കുന്നത്. അവസാന മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും തോല്‍വി നേരിട്ടിരുന്നു. പഞ്ചാബ് ഏഴു വിക്കറ്റിനു സണ്‍റൈസേഴ്സ് ഹൈദരാബാദിനോടായിരുന്നു പരാജയപ്പെട്ടത്. ഡല്‍ഹിയാവട്ടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടു 16 റണ്‍സിനും കീഴടങ്ങുകയായിരുന്നു.