TRENDING:

IPL 2022 |വെടിക്കെട്ട് ഫിഫ്റ്റിയുമായി ലിവിങ്സ്റ്റണ്‍(64); ഗുജറാത്തിന് 190 റണ്‍സ് വിജയലക്ഷ്യം

Last Updated:

27 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണ്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു.
advertisement

27 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും അരങ്ങേറ്റ താരം ദര്‍ശന്‍ നാല്‍കണ്ടെ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 11-ല്‍ നില്‍ക്കേ അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ മടങ്ങി. പിന്നാലെ അഞ്ചാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയും (8) കൂടാരം കയറി.

advertisement

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശിഖര്‍ ധവാന്‍ - ലിവിങ്സ്റ്റണ്‍ സഖ്യമാണ് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. എന്നാല്‍ 30 പന്തില്‍ നിന്ന് നാല് ഫോറടക്കം 35 റണ്‍സെടുത്ത ധവാനെ 11ആം ഓവറില്‍ മടക്കി റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

തുടര്‍ന്ന് ലിവിങ്സ്റ്റണൊപ്പം ജിതേഷ് ശര്‍മ ചേര്‍ന്നതോടെ പഞ്ചാബ് ഇന്നിങ്‌സിന് പിന്നെയും ജീവന്‍ വെച്ചു. എന്നാല്‍ ജിതേഷിനെയും തുടര്‍ന്നെത്തിയ ഒഡീന്‍ സ്മിത്തിനെയും 14ആം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മടക്കി ദര്‍ശന്‍ നാല്‍കണ്ടെ പഞ്ചാബിനെ പ്രതിരോധത്തിലാക്കി.

പിന്നീട് പഞ്ചാബിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ലിവിങ്സ്റ്റണും ഷാരുഖ് ഖാനും (15) 16-ാം ഓവറില്‍ റാഷിദ് ഖാന് മുന്നില്‍ വീണു. എന്നാല്‍ വാലറ്റത്ത് 14 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 22 റണ്‍സെടുത്ത രാഹുല്‍ ചാഹറിന്റെ ഇന്നിങ്‌സ് പഞ്ചാബിനെ 189-ല്‍ എത്തിക്കുകയായിരുന്നു.

advertisement

Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Liam Livingstone, Jonny Bairstow(w), Jitesh Sharma, Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh.

Gujarat Titans (Playing XI): Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguson, Mohammed Shami, Darshan Nalkande.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |വെടിക്കെട്ട് ഫിഫ്റ്റിയുമായി ലിവിങ്സ്റ്റണ്‍(64); ഗുജറാത്തിന് 190 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories