ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ വമ്പന്‍ സ്‌കോറിനെ മറികടന്ന് ജയിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് തോല്‍വി വഴങ്ങുകയും ചെയ്ത ക്ഷീണത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരവ്.
advertisement
പഞ്ചാബ് കിങ്സ്: മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സറ്റണ്‍, ഭാനുക രജപക്സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
ഇരു ടീമും 29 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 19 തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു ജയം. പഞ്ചാബ് കിങ്സിന് ജയിക്കാനായത് 10 മത്സരത്തിലാണ്. കണക്ക് പ്രകാരം പഞ്ചാബിനെതിരേ കെകെആറിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ടീമുകളില്‍ വലിയ മാറ്റങ്ങളുള്ളതിനാല്‍ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല.