കെ എല്‍ രാഹുലിന്റെ മുന്‍ ടീമാണ് പഞ്ചാബ് കിങ്സ്. അതുകൊണ്ട് തന്നെ ലക്നൗ- പഞ്ചാബ് പോരാട്ടത്തിന് ആവേശം കൂടും. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമായതിനാല്‍ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം.
എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ലക്‌നൗ. പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കെ. എല്‍ രാഹുലിനും സംഘത്തിനും മൂന്നാം സ്ഥാനത്തേക്കു കയറാനാവും. പഞ്ചാബാവട്ടെ ലീഗില്‍ ആറാം സ്ഥാനത്തു നില്‍ക്കുകയാണ്. എട്ടു കളികളില്‍ നാലു വീതം ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമിന്റെ സമ്പാദ്യം എട്ടു പോയിന്റാണ്.
ഈ സീസണില്‍ രണ്ടു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. ഇത്തവണ ഒരു തവണ മാത്രമേ പഞ്ചാബും ലക്നൗവും ഏറ്റുമുട്ടുകയും ചെയ്യുന്നുള്ളൂ.
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.
ലക്നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍