57 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഡൂപ്ലെസിക്കൊപ്പം ഓപ്പണറായെത്തിയ അനുജ് റാവത്ത് (20 പന്തില്‍ 21) ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ ഏഴ് ഓവറില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറിന്റെ അവസാന പന്തില്‍ അനുജിനെ രാഹുല്‍ ചാഹര്‍ ബൗള്‍ഡാക്കി. എട്ടാം ഓവറില്‍ ഒത്തുചേര്‍ന്ന് കോഹ്ലി- ഫാഫ് സഖ്യം ആര്‍സിബിയെ മനോഹരമായി മുന്നോട്ട് നയിച്ചു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഫാഫ് പതിയെ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവരും 118 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ 18ആം ഓവറില്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ ലോംഗ് ഓഫില്‍ ഷാറുഖ് ഖാന് ക്യാച്ച് നല്‍കി ഫാഫ് മടങ്ങി. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ കോഹ്ലി ഒരറ്റത്ത് തകര്‍പ്പന്‍ ഷോട്ടുകളുമായി താളം കണ്ടെത്തി. കൂട്ടിന് ദിനേശ് കാര്‍ത്തിക്കും എത്തിയതോടെ ആര്‍സിബിയുടെ സ്‌കോര്‍ 200 കടന്നു. വെറും 17 പന്തില്‍ ഇരുവരും 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിംഗ്സ്. കോഹ്ലി 29 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും നേടി.
ഇരു ടീമുകളേയും നയിക്കുന്നത് പുതിയ ക്യാപ്റ്റന്മാരാണ്. ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ നായകന്‍. ഡു പ്ലെസിക്ക് പുറമെ ഷെഫാനെ റുഥര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി, വാനിഡു ഹസരങ്ക എന്നിവരാണ് ആര്‍സിബിയുടെ ഓവര്‍സീസ് താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്സെ, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റുഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അക്ഷ്ദീപ്.
പഞ്ചാബ് കിംഗ്സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്സ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.