മൂന്ന് വിക്കറ്റുകൾ വീഴ്ത്തി യുസ്‌വേന്ദ്ര ചാഹൽ രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്. ധവാനൊപ്പം ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ബെയർസ്‌റ്റോ കഴിഞ്ഞ മത്സരങ്ങളിലെ തന്റെ നിറംമങ്ങിയ പ്രകടനങ്ങളുടെ നിരാശ മായ്ക്കുംവിധം ബാറ്റ് ചെയ്തപ്പോൾ പഞ്ചാബ് സ്കോർബോർഡിലേക്ക് റൺസ് അനായാസം എത്തിത്തുടങ്ങി. ധവാനെ കാഴ്ചക്കാരനാക്കി നിർത്തി ബെയർസ്‌റ്റോ തകർത്തടിക്കുകയായിരുന്നു. മികച്ച രീതിയിൽ മുന്നേറിയ പഞ്ചാബിന് പവർപ്ലേയിലെ അവസാന ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ശിഖര്‍ ധവാനെ (12) ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് അശ്വിനാണ് രാജസ്ഥാന് ബ്രേക്ത്രൂ നൽകിയത്. ഒന്നാം വിക്കറ്റിൽ ബെയർസ്റ്റോയ്ക്ക് ഒപ്പം 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ധവാൻ മടങ്ങിയത്.
advertisement
ധവാൻ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഭാനുക രജപക്‌സ (18 പന്തില്‍ 27) മികച്ച ബെയർസ്റ്റോയ്ക്ക് പിന്തുണ നൽകിക്കൊണ്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ പഞ്ചാബ് മികച്ച സ്കോർ ഉറപ്പിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 42 റൺസാണ് നേടിയത്. രാജ്പക്‌സയെ പുറത്താക്കി ചാഹലാണ് രാജസ്ഥാന് ബ്രേക്ത്രൂ നൽകിയത്.
ബെയർസ്റ്റോയെ ഓപ്പണിങ്ങിലെക്ക് വിട്ട് നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന് (15) പക്ഷെ അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ചാഹലിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നൽകി പഞ്ചാബ് ക്യാപ്റ്റൻ മടങ്ങുകയായിരുന്നു.
പിന്നീട് ക്രീസിൽ ഒന്നിച്ച ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശർമയുമാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. തുടക്കം മുതൽ ഇരുവരും തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ വേഗം മുന്നോട്ട് കുതിച്ചു. എന്നാൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി ലിവിങ്സ്റ്റൺ പുറത്തായതോടെ പഞ്ചാബ് ഭേദപ്പെട്ട സ്‌കോറിൽ ഒതുങ്ങുമെന്ന് കരുതിയെങ്കിലും മറുവശത്ത് തകർത്തടിച്ച ജിതേഷ് പഞ്ചാബിന് മികച്ച സ്കോർ ഉറപ്പാക്കുകയായിരുന്നു. ജിതേഷിനൊപ്പം ഋഷി ധവാന്‍ (5) പുറത്താവാത നിന്നു.
ചാഹൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി