TRENDING:

IPL Auction 2022 Live |'സിക്‌സര്‍ വീരന്‍' ടിം ഡേവിഡിനെ 8.25 കോടിക്ക് ടീമിലെത്തിച്ച് മുംബൈ; ആര്‍ച്ചര്‍ക്ക് 8 കോടി

Last Updated:

IPL Auction 2022 Live: പുതിയ ടീമുകളായ ലക്നൗവിന്റെയും അഹമ്മദാബാദിന്റെയും ഉൾപ്പെടെ ആകെയുള്ള 10 ടീമുകളുടെയും പ്രതിനിധികൾ ലേലത്തിൽ പങ്കെടുക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
IPL Auction 2022 Live: ഐപിഎല്‍ 15ആം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേലനടപടികള്‍ തുടരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയിലാണ് ലേലം നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രമാണ് ഇന്ന് ആദ്യം ലേലത്തില്‍ പോയ താരം. 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. സിംഗപ്പൂര്‍ താരം ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. പി എസ് എല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരമാണ് ടിം ഡേവിഡ്. ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെയും മുംബൈ സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് ആര്‍ച്ചറെ മുംബൈ സ്വന്തമാക്കിയത്. താരാലേലത്തിന്റെ ആദ്യദിനത്തില്‍ യുവതാരം ഇഷാന്‍ കിഷന് വേണ്ടി വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ മുംബൈ ടീം 15.25 കോടി രൂപയ്ക്ക് താരത്തെ തിരികെയെത്തിച്ചു. അതേസമയം 14 കോടിയ്ക്ക് ദീപക് ചാഹറിനെ ചെന്നൈയും തിരിച്ചെത്തിച്ചു. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്സ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ലേലത്തിനിടെ എഡ്മീഡ്സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചാരു ശര്‍മ്മയാണ് ലേലം നടത്തുന്നത്. പുതിയ ടീമുകളായ ലക്നൗവിന്റെയും അഹമ്മദാബാദിന്റെയും ഉള്‍പ്പെടെ ആകെയുള്ള 10 ടീമുകളുടെയും പ്രതിനിധികള്‍ ലേലത്തില്‍ പങ്കെടുക്കുന്നു. ഉയര്‍ന്ന വില പ്രതീക്ഷിക്കപ്പെടുന്ന മാര്‍ക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക. ബാറ്റര്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, പേസ് ബോളര്‍, സ്പിന്‍ ബോളര്‍ എന്നിങ്ങനെ തരംതിരിച്ച് പിന്നീട് ലേലം നടക്കും. ഇതില്‍ത്തന്നെ രാജ്യാന്തര താരങ്ങള്‍, ആഭ്യന്തര താരങ്ങള്‍ എന്നിവരുടെ സെറ്റ് മാറിമാറി വരും. ആകെ 62 ഗ്രൂപ്പുകളായാണ് കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. ഇന്ന് 161 താരങ്ങളുടെ ലേലമാണ് നടക്കുക. നാളെ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന കളിക്കാരുടെ ലേലം. ലേലത്തില്‍ വിറ്റുപോകാത്ത കളിക്കാരെ പിന്നീട് പകരക്കാരായി ടീമിലെടുക്കാം.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Auction 2022 Live |'സിക്‌സര്‍ വീരന്‍' ടിം ഡേവിഡിനെ 8.25 കോടിക്ക് ടീമിലെത്തിച്ച് മുംബൈ; ആര്‍ച്ചര്‍ക്ക് 8 കോടി
Open in App
Home
Video
Impact Shorts
Web Stories