TRENDING:

IPL 2022 |ഫൈനലിലേക്ക് ആര്? ഗുജറാത്തിന്റെ എതിരാളികളാകാന്‍ 'റോയല്‍' പോരാട്ടം; ടോസ് വീണു

Last Updated:

ഞായറാഴ്ച നടക്കുന്ന ഫൈനലിനു വേദിയാവുന്ന അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടമെന്നതു ശ്രദ്ധേയമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന സെമിഫൈനലിന് സമാനമായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്.
advertisement

രാജസ്ഥാന്‍ റോയല്‍സ്: യഷ്സ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

നിര്‍ണായക മത്സരത്തില്‍ ഫഫ് ഡുപ്ലെസിയെ വീഴ്ത്തി സഞ്ജു സാംസണ്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍.

advertisement

ഞായറാഴ്ച നടക്കുന്ന ഫൈനലിനു വേദിയാവുന്ന അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടമെന്നതു ശ്രദ്ധേയമാണ്. കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് ഈ മല്‍സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഒരു കനത്ത തോല്‍വിയുടെ ക്ഷീണത്തിലായിരിക്കും റോയല്‍സ് ക്വാളിഫയര്‍ രണ്ടിന് എത്തുന്നതെങ്കില്‍ മറുഭാഗത്ത് ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ക്വാളിഫയര്‍ വണ്ണില്‍ ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിനു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനാവാതെയായിരുന്നു റോയല്‍സ് തോല്‍വിയിലേക്കു വീണത്.

advertisement

എന്നാല്‍ എലിമിനേറ്ററില്‍ ഫേവറിറ്റുകളായ ലഖൗ സൂപ്പര്‍ ജയന്റ്സിന്റെ കഥ കഴിച്ചാണ് ബാംഗ്ലൂരിന്റെ വരവ്. രജത് പാട്ടിദര്‍ (112) ഇടിവെട്ട് സെഞ്ച്വറിയുായി ആര്‍സിബിയുടെ വിജയശില്‍പ്പിയാവുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ഫൈനലിലേക്ക് ആര്? ഗുജറാത്തിന്റെ എതിരാളികളാകാന്‍ 'റോയല്‍' പോരാട്ടം; ടോസ് വീണു
Open in App
Home
Video
Impact Shorts
Web Stories