എന്നാല്‍ ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മ്മ വീണ്ടും പരാജയമായി. രണ്ട് റണ്‍സില്‍ നില്‍ക്കെ അശ്വിന്‍ ആണ് രോഹിത്തിനെ വീഴ്ത്തിയത്. ഈ സമയം ഗ്യാലറിയില്‍ നിന്ന് വന്ന ദൃശ്യമാണ് വൈറലാവുന്നത്.
അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ ക്യാച്ച് നല്‍കി രോഹിത് മടങ്ങിയപ്പോള്‍ ഗ്യാലറിയില്‍ മുംബൈ ക്യാപ്റ്റന്റെ ഭാര്യയെ ആശ്വസിപ്പിച്ചത് അശ്വിന്റെ ഭാര്യയായിരുന്നു. സ്‌കോര്‍ ഉയര്‍ത്താനാവാതെ രോഹിത് മടങ്ങിയത് ഗ്യാലറിയില്‍ ഭാര്യ റിതികയേയും സങ്കടപ്പെടുത്തി.
അശ്വിന്റെ കുടുംബവും ഈ സമയം സ്റ്റാന്‍ഡിലുണ്ടായി. അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും റിതികയെ ആശ്വസിപ്പിക്കാന്‍ പ്രീതി എത്തി. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്.
advertisement
രാജസ്ഥാനെതിരെ 159 റണ്‍സ് വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് (39 പന്തില്‍ 51) മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയ്ക്കൊപ്പം (35) സൂര്യ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.