ജഡേജയിൽ നിന്നും ചെന്നൈയുടെ ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത മത്സരത്തിൽ ജയം നേടി തുടങ്ങിയ ധോണി ഈ മത്സരത്തിലും അത് തുടരാൻ തന്നെയാകു൦ ലക്ഷ്യമിടുന്നത്. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. ഈ പ്രതീക്ഷ കാക്കുവാനും ധോണി ലക്ഷ്യമിടുന്നുണ്ടാകും. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും കേവലം മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച ചെന്നൈ ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിർത്താൻ അവർക്ക് എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
advertisement
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി വിജയം നേടാൻ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. 10 മത്സരങ്ങളിൽ 10 പോയിന്‍റുള്ള ബാംഗ്ലൂരിനും ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്. ബൗളിങ്ങിൽ ഇക്കുറി തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് അവരെ അലട്ടുന്നത്. ഹൈദരാബാദിനെതിരെ അർധസെഞ്ചുറി നേടി വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചന നൽകിയെങ്കിലും കുറേക്കൂടി വേഗത്തിൽ താരം സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. ക്യാപ്റ്റൻ ഡുപ്ലെസി തുടക്കത്തിൽ മിന്നിയെങ്കിലും പിന്നീട് നിറം മങ്ങി. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചിലും ബാംഗ്ലൂർ ക്യാപ്റ്റൻ രണ്ടക്കം കണ്ടില്ല.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), മഹിപാൽ ലോംറോർ, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയീൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിംഗ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.