അനുജ് റാവത്തിനെ പുറത്തിരുത്തി പകരം രജത് പാട്ടിദറിനെ ടീമില്‍ ഉള്‍പ്പെടുത്തി ഒരു മാറ്റവുമായി ബാംഗ്ലൂർ ഇറങ്ങുമ്പോൾ മറുവശത്ത് കരുൺ നായരെയും ഒബെദ് മക്കോയിയെയും പുറത്തിരുത്തി പകരം ഡാരിൽ മിച്ചലിനെയും കുൽദീപ് സെന്നിനെയും ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ കളത്തിൽ ഇറങ്ങുന്നത്. ഐപിഎല്ലിൽ അരങ്ങേറ്റ മത്സരത്തിനാണ് മിച്ചൽ ഒരുങ്ങുന്നത്.
അനുജ് റാവത്ത് പുറത്തിരുന്നതോടെ ബാംഗ്ലൂരിനായി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഡുപ്ലെസിക്കൊപ്പം വിരാട് കോഹ്ലിയാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയുടെ തിരിച്ചടിയിൽ നിന്നും കരകയറാൻ ബാംഗ്ലൂർ വിജയം ലക്ഷ്യം വെക്കുമ്പോൾ മറുവശത്ത് വിജയം തുടരാനാണ് രാജസ്ഥാൻ ലക്ഷ്യമിടുക.
advertisement
നിലവിൽ പോയിന്റ് പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ അവർക്ക് ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. അതേസമയം, എട്ട് മത്സരങ്ങളിൽ നിന്നും 10 പോയിന്റുള്ള ബാംഗ്ലൂരിനും 10 പോയിന്റാണുള്ളത്. അവർ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (പ്ലെയിങ് ഇലവൻ): ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), രജത് പാട്ടിദര്‍, വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേല്‍, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
രാജസ്ഥാന്‍ റോയല്‍സ് (പ്ലെയിങ് ഇലവൻ): ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, ഡാരിൽ മിച്ചൽ, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ, യൂസ്‌വേന്ദ്ര ചാഹല്‍.