തുടരെ രണ്ട് ജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് തുടക്കത്തിൽ തുടരെ രണ്ട് തോൽവികളേറ്റുവാങ്ങിയ ശേഷം തുടരെ നാല് മത്സരങ്ങൾ വിജയിച്ചതിന്റെ പെരുമയുമായാണ് ഹൈദരാബാദ് എത്തുന്നത്. വിജയം തുടരാൻ ഇരു ടീമുകളും ലക്ഷ്യമിടുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബാംഗ്ലൂരിന് ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഉയരാം. അതേസമയം, ഹൈദരാബാദാണ് വിജയിക്കുന്നതെങ്കിൽ അവർക്ക് നാലാം സ്ഥാനത്തേക്ക് ഉയരാം.
ഒരു താരത്തിൽ മാത്രം ഒതുങ്ങാതെ കൂട്ടായ പ്രകടനത്തിലൂടെയാണ് സൺറൈസേഴ്‌സ് ഈ സീസണിൽ മുന്നേറുന്നത്. ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങളാണ് ടീമിന്റെ വിജയശിൽപികളായത്. അതേസമയം, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നൽകുന്ന തകര്‍പ്പന്‍ തുടക്കവും ദിനേഷ് കാര്‍ത്തിക്കിന്റെയും ഷഹബാസ് അഹമ്മദിന്റെയും മിന്നും ഫിനിഷിംഗുമാണ് ബാംഗ്ലൂർ ഇന്നിങ്‌സുകളിലെ ഹൈലൈറ്റ്. വിരാട് കോഹ്‌ലിയും മാക്‌സ്‌വെല്ലും കൂടി ഇതിലേക്ക് ചേരുകയാണെങ്കിൽ ബാംഗ്ലൂരിനെ തടുക്കാൻ ഹൈദരാബാദ് ബൗളർമാർ പാടുപെടും. ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്ന ജോഷ് ഹെയ്സൽവുഡ് ബാംഗ്ലൂർ ജേഴ്സിയിലും ഫോമിലെത്തിയത് ടീമിന്റെ ബൗളിംഗിന്‍റെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു.
advertisement
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്.
സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, ജഗദീശ സുചിത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.