സീസണില്‍ ബട്ട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാം വിക്കറ്റില്‍ ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 24) ബട്ട്‌ലര്‍ സഖ്യം 9.4 ഓവറില്‍ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും തകര്‍ത്തടിച്ചു. 19 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും അടിച്ച സഞ്ജു ബട്ലര്‍ക്കൊപ്പം 14ാം ഓവറില്‍ ടീം സ്‌കോര്‍ 150 കടത്തി. പിന്നീട് അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്തായത്. ഷിംറോണ്‍ ഹെറ്റ്മയര്‍ 13 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു.
റിയാന്‍ പരാഗ് അഞ്ച് റണ്‍സും കരുണ്‍ നായര്‍ മൂന്ന് റണ്‍സും നേടി പുറത്തായി. രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി ശിവം മാവി, പാറ്റ് കമ്മിന്‍സ് ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇരു ടീമിലും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ന് വരുത്തിയിരിക്കുന്നത്. ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, കരുണ്‍ നായര്‍ എന്നിവര്‍ രാജസ്ഥാന്റെ അന്തിമ ഇലവനില്‍ ഇടം നേടി. കൊല്‍ക്കത്തയില്‍ അമാന്‍ ഖാന് പകരമായി ശിവം മവി ടീമിലെത്തി.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട്, ഒബെദ് മക്കോയ്, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.