ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ബട്‍ലറെ (ആറ് പന്തിൽ രണ്ട്) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ജയ്‌സ്വാളിനൊപ്പം ഒന്നിച്ച സഞ്ജു രാജസ്ഥാനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ 64 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. രാജസ്ഥാൻ സ്കോർ 75 ൽ നിൽക്കെ സഞ്ജുവിനെ ദീപക് ഹൂഡയുടെ കൈകളിൽ എത്തിച്ച് ജേസൺ ഹോൾഡർ ലക്നൗവിന് നിർണായക ബ്രേക്ത്രൂ നൽകി. 24 പന്തിൽ ആറ് ഫോറുകൾ പായിച്ച് 32 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.
advertisement
പിന്നാലെ ക്രീസിൽ എത്തിയ ദേവ്ദത്ത് പടിക്കൽ ജയ്‌സ്വാളിനൊപ്പം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ രാജസ്ഥാൻ സ്കോർ വീണ്ടും മുന്നോട്ട് കുതിച്ചു. എന്നാൽ സ്കോർ 101 ൽ നിൽക്കെ ജയ്‌സ്വാളിനെ സ്വന്തം ബൗളിങ്ങിൽ ക്യാച്ച് എടുത്ത് പുറത്താക്കി ആയുഷ് ബദോനി ലക്നൗവിന് മേൽക്കൈ നൽകി. 29 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 41 റൺസ് നേടിയാണ് ജയ്‌സ്വാൾ മടങ്ങിയത്. ജയ്‌സ്വാൾ മടങ്ങിയതിന് പിന്നാലെ രാജസ്ഥാൻ സ്കോർ 122 ൽ നിൽക്കെ പടിക്കലിനെ മടക്കി രവി ബിഷ്ണോയ് ലക്നൗവിന് വീണ്ടും മേൽക്കൈ നൽകി. ഇതോടെ രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ശേഷം റിയാൻ പരാഗ് (6 പന്തിൽ 19) ബിഷ്ണോയുടെ പന്തിൽ സ്റ്റോയ്‌നിസിന് ക്യാച്ച് നൽകി മടങ്ങുകയും നീഷം (12 പന്തില്‍ 14) റണ്ണൗട്ടാവുകയും ചെയ്തതോടെ കൂറ്റൻ സ്കോറിലേക്കുള്ള രാജസ്ഥാന്റെ കുതിപ്പിന് ബ്രേക്ക് വീണു. അവസാന ഓവറുകളില്‍ അശ്വിനനും (ഏഴ് പന്തിൽ 10) ബോള്‍ട്ടും (ഒമ്പത് പന്തിൽ 17) നടത്തിയ പോരാട്ടമാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
എട്ട് പേരെയാണ് ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ പന്തെറിയാൻ ഏൽപ്പിച്ചത്. ബിഷ്ണോയ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ബദോനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.