ലഖ്നൗ ടീമില്‍ എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും ആന്‍ഡ്ര്യു ടൈക്ക് പകരം ചമീരയും അന്തിമ ഇലവനിലെത്തി. രാജസ്ഥാന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. നവദീപ് സെയ്നിക്ക് പകരം കുല്‍ദീപ് സെന്നും യശസ്വി ജയ്‌സ്വാളിന് പകരം റാസി വാന്‍ഡര്‍ ഡസ്സനും റോയല്‍സിന്‍റെ അന്തിമ ഇലവനിലെത്തി.
തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ ലഖ്‌നൗ ഇറങ്ങുന്നതെങ്കില്‍ രണ്ട് വമ്പന്‍ ജയങ്ങളോടെ സീസണ്‍ തുടങ്ങിയ രാജസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു.
advertisement
170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓവറില്‍ 12 റണ്‍സിലേറെ ജയിക്കാന്‍ വേണ്ടപ്പോള്‍ സഞ്ജുവിന്‍റെ ഫീല്‍ഡ് പ്ലേസിംഗിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതുപോലെ സമ്മര്‍ദ്ദഘടത്തില്‍ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കാതെ നവദീപ് സെയ്‌നിയെ പന്തേല്‍പ്പിച്ച സഞ്ജുവിന്‍റെ തീരുമാനവും പിഴച്ചു.
Also Read- IPL 2022 KKR vs DC: വിജയവഴിയിലേക്ക് തിരിച്ചെത്തി ഡൽഹി; കൊൽക്കത്തയെ തോൽപിച്ചത് 44 റൺസിന്
ജോസ് ബട്‌ലര്‍ നല്‍കുന്ന തുടക്കത്തിലും ഹെറ്റ്‌മെയര്‍ നല്‍കുന്ന ഫിനിഷിംഗിലുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. സഞ്ജു സാംസണിന്‍റെ ബാറ്റില്‍ നിന്ന് ഗംഭീര പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. പിഴവ് തിരുത്തി സഞ്ജു രാജസ്ഥാന് വിജയം സമ്മാനിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്‌ലർ, റാസി വാൻ ഡെർ ഡസെൻ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, കുൽദീപ് സെൻ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബദോണി, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, കൃഷ്ണപ്പ ഗൗതം, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ.