advertisement
ബട്ട്‌ലര്‍ ഒഴികെ രാജസ്ഥാന്‍ നിരയിലെ മറ്റാര്‍ക്കും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ചെറിയ വെടിക്കെട്ടാണ് രാജസ്ഥാനെ 150 കടക്കാന്‍ സഹായിച്ചത്. പക്ഷെ ഒമ്പത് പന്തില്‍ 21 റണ്‍സ് നേടി താരം പുറത്തായതോടെ രാജസ്ഥാന് കൂടുതല്‍ റണ്‍സ് നേടുവാന്‍ കഴിഞ്ഞില്ല. ദേവ്ദത്ത് പടിക്കല്‍ (15), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (16), ഹെറ്റ്മയര്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാതെ സഞ്ജു പുറത്താകുന്ന സ്ഥിരം കാഴ്ച വീണ്ടും ആവര്‍ത്തിച്ചു.
മുംബൈക്കായി ഹൃതിക് ഷൊകീന്‍, റീലി മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റണ്‍ വഴങ്ങിയെങ്കിലും ബട്ട്‌ലറുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്താന്‍ ഹൃതിക്കിനായി. തുടരെ നാല് സിക്‌സുകള്‍ വഴങ്ങിയതിന് ശേഷമായിരുന്നു താരം ബട്ട്‌ലറെ വീഴ്ത്തിയത്. ഡാനിയല്‍ സാംസ്, അരങ്ങേറ്റ താരം കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.