കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ബാംഗ്ലൂർ നിരയിൽ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്നുമുണ്ടാകില്ല.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആധികാരിക ജയ൦ നേടിയാണ് രാജസ്ഥാൻ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് കൊൽക്കത്തയുടെ പോരാട്ടവീര്യത്തെ മറികടന്നുകൊണ്ടാണ് ബാംഗ്ലൂരിന്റെ വരവ്.
പ്ലെയിങ് ഇലവൻ:
രാജസ്ഥാൻ റോയൽസ്: ജോസ് ബട്‍ലർ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, നവ്ദീപ് സെയ്നി, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചെഹൽ, പ്രസിദ്ധ് കഷ്ണ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡുപ്ലെസി(ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോലി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റുഥർഫോർഡ്, ഷബഹാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.