കഴിഞ്ഞ സീസണില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് രാജസ്ഥാന്‍ റോയല്‍സും ഹൈദരാബാദും. സീസണില്‍ ജയത്തോടെ തുടങ്ങാനുറച്ചാണ് ഇരു കൂട്ടരും ഇറങ്ങുന്നത്.
advertisement
ജോസ് ബട്ട്ലര്‍, ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ചഹല്‍, ഹെറ്റ്മയര്‍ എന്നീ താരങ്ങളാണ് രാജസ്ഥാന്റെ കരുത്ത് കൂട്ടുന്നത്. പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട് എന്നിവരാവും രാജസ്ഥാന്റെ പേസ് ആക്രമണത്തിന്റെ മുന. മധ്യഓവറുകളില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ അശ്വിനും ചഹലും.
എന്നാല്‍ വില്യംസന്‍ നയിക്കുന്ന ഹൈദരാബാദിനെ നിസാരക്കാരായി കാണാനാവില്ല. നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രാം, രാഹുല്‍ ത്രിപാഠി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരിലെല്ലാം പ്രതീക്ഷ വെച്ചാണ് ഹൈദരാബാദിന്റെ വരവ്.
15 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. എട്ട് തവണയും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് രാജസ്ഥാന് ജയിക്കാനായത്. രാജസ്ഥാനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സും രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 220 റണ്‍സുമാണ്.
രാജസ്ഥാന്‍ റോയല്‍സ്: യശ്വസി ജയ്സ്വാള്‍, ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസന്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുല്‍ സമദ്, റൊമാരിയോ ഷിഫേര്‍ഡ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍