അഫ്ഗാനിസ്ഥാന്റെ ഇടം കൈയന്‍ പേസര്‍ ഫസലാഖ് ഫാറൂഖി ഹൈദരാബാദ് ജേഴ്സിയിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജഗദീശ സുചിത്തും ടീമിലിടം നേടി.
advertisement
നിലവിൽ 11 മത്സരങ്ങളിൽ ആറ് ജയങ്ങളുമായി 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 മത്സരങ്ങളിൽ നിന്നും അഞ്ച് ജയങ്ങളുമായി 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
സീസണിൽ ഇരു ടീമുകളും നേർക്കുനേർ വന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ നാണംകെടുത്തിയാണ് ഹൈദരാബാദ് ജയം നേടിയത്. ബാംഗ്ലൂരിനെ കേവലം 68 റണ്‍സിനായിരുന്നു ഹൈദരാബാദ് എറിഞ്ഞിട്ടത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഈ തോൽവിയുടെ കടം വീട്ടേണ്ടതായുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോമ്‌റോർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരാൻ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, ജഗദീശ സുചിത്, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ഫസലാഖ് ഫാറൂഖി, ഉമ്രാൻ മാലിക്.