ജയ്സ്വാളിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് ബട്ലർ ഉപയോഗിക്കുന്ന ബാറ്റാണ് ജയ്‌സ്വാളിന് സമ്മാനമായി നല്‍കിയത്. സമ്മാനമായി നൽകിയ ബാറ്റിൽ താരം തന്റെ ഒപ്പും അതിനൊപ്പം ജയ്സ്വാളിന് ആശംസ നേർന്നു കൊണ്ട് നിന്റെ പ്രതിഭ ആസ്വദിക്കൂവെന്നും ബട്‌ലര്‍ കുറച്ചിരുന്നു. ഇരുവരും ഒപ്പം നിൽക്കുന്ന ചിത്രം രാജസ്ഥാന്‍ റോയൽസ് തങ്ങളുടെ സോഷ്യൽ നേടിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ രാജസ്ഥാന് വേണ്ടി ഓപ്പണറായി ഇറങ്ങിയ മനാന്‍ വോറ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് ബട്‌ലറുടെ പങ്കാളിയായി ഓപ്പണിംഗിൽ രാജസ്ഥാൻ ടീം മാനേജ്മെന്റ് ജയ്‌സ്വാളിനെ ഇറക്കിയത്. അണ്ടര്‍ 19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരമെന്ന ലേബലിൽ ജയ്‌സ്വാൾ കഴിഞ്ഞ സീസണിലാണ് ഐപിഎല്ലിൽ അരങ്ങേറിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല.
advertisement
എന്നാല്‍ ഈ സീസണില്‍ ശക്തമായി തിരിച്ചെത്തിയ ജയ്‌സ്വാള്‍ ഭേദപ്പെട്ട പ്രകടനമാണ് ഓപ്പണിങ്ങില്‍ നടത്തിയത്. അടുത്ത വര്‍ഷം മെഗാ താരലേലം നടന്നാലും രാജസ്ഥാന്‍ കൈവിടാന്‍ സാധ്യതയില്ലാത്ത താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ രാജസ്ഥാന്‍ ആദ്യം നിറംമങ്ങിയ ശേഷം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റ് റദ്ദാക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് രാജസ്ഥാനുണ്ട്. കളിച്ച് ഏഴ് മത്സരത്തില്‍ മൂന്ന് ജയവും നാല് തോല്‍വിയുമാണ് രാജസ്ഥാന്‍ വഴങ്ങിയത്.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന മത്സരത്തില്‍ ഗംഭീര പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. ഈ മത്സരത്തിൽ ടി20 ഫോർമാറ്റിലെ തന്റെ തന്റെ കന്നി സെഞ്ചുറിയും ജോസ് ബട്‌ലർ നേടിയിരുന്നു. 64 പന്തില്‍ 124 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതില്‍ 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടും. ബട്ലറുടെ ഈ ഇന്നിങ്സിന്റെ ബലത്തിലാണ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ കൂറ്റൻ സ്കോർ നേടിയത്. മത്സരത്തിൽ 55 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്.
നായകനെന്ന നിലയില്‍ സഞ്ജു സാംസണും തിളങ്ങിയിരുന്നു. നായകനായുള്ള അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ചുറി നേടിയ സഞ്ജു ഏഴ് മത്സരത്തില്‍ നിന്ന് 277 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു.
ടൂര്‍ണമെന്റ് ആവേശകരമായി മുന്നോട്ട് പോകവെയാണ് ഒമ്പതോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന ഭീഷണി ഉയർന്നതോടെ ടൂർണമെന്റ് മാറ്റിവയ്ക്കുക എന്നതല്ലാതെ മറ്റുവഴിയില്ലാതെയായി. നാട്ടിലേക്ക് മടങ്ങിയാലും വിദേശ താരങ്ങള്‍ നാട്ടിലെത്തി 10 ദിവസത്തെ ക്വറന്റീനിൽ കഴിയണം. ഇന്ത്യയില്‍ തീവ്ര കോവിഡ് വ്യാപനം ഉള്ളതിനാല്‍ വിദേശ താരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബ്രിട്ടനും ഓസ്ട്രേലിയയും ഉൾപ്പെടും. അതിനാൽ തന്നെ താരങ്ങൾക്ക് അവരുടെ രാജ്യങ്ങളിൽ എപ്പോഴാണ് എത്താനാവുക എന്നതും അനിശ്ചിതത്വത്തിലാണ്.