TRENDING:

IPL 2021 | തകര്‍ത്തടിച്ച് പഞ്ചാബ് കിംഗ്‌സ്; രാഹുലിന് സെഞ്ചുറി നഷ്ടം, ഹൂഡക്ക് അര്‍ധസെഞ്ചുറി

Last Updated:

രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അവര്‍ വച്ചുനീട്ടിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അവര്‍ വച്ചുനീട്ടിയിരിക്കുന്നത്.
advertisement

പഞ്ചാബ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച അവരുടെ ക്യാപ്റ്റനായ കെ എല്‍ രാഹുലിന് തകര്‍പ്പനടികളോടെ പിന്തുണ നല്‍കിയ ദീപക് ഹൂഡയും ക്രിസ് ഗെയ്‌ലും. 50 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ചു സിക്‌സും ഏഴു ഫോറുമടക്കം 91 റണ്‍സെടുത്ത് പുറത്തായി. അര്‍ഹിച്ച സെഞ്ചുറി താരത്തിന് നേടാനായില്ല എന്ന് മാത്രം അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സിന് പറത്തിയ താരം രണ്ടാം പന്തിലും സിക്സിന് ശ്രമിച്ചപ്പോഴാണ് ഔട്ട് ആയത്. ബൗണ്ടറിക്ക് അരികില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ തേവാട്ടിയയുടെ ക്യാച്ചില്‍ താരം പുറത്ത്.

advertisement

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്‌കോര്‍ 22ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സക്കറിയക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ വിക്കറ്റ്. പിന്നാലെ ക്രീസില്‍ ഒന്നിച്ച രാഹുലും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 40 റണ്‍സെടുത്തു തകര്‍ത്തടിച്ച് മുന്നേറുക യായിരുന്ന ഗെയ്‌ലിനെ പുറത്താക്കി റിയാന്‍ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഐ.പി.എല്ലില്‍ 350 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും താരം ഇതിനിടയില്‍ സ്വന്തമാക്കി. ഗെയ്ല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. രാജസ്ഥാന്‍ ബൗളര്‍മാരായ ശ്രേയസ് ഗോപാലും ശിവം ദൂബേയുമാണ് താരത്തിന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിഞ്ഞത്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു എട്ട് ബൗളര്‍മാരെയാണ് പന്തെറിയാന്‍ ഏല്‍പ്പിച്ചത്.

advertisement

മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഹൂഡ സഖ്യം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകള്‍ നേരിട്ട ഹൂഡ ആറു സിക്‌സും നാലു ഫോറുമടക്കം 64 റണ്‍സെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരന്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. രാജസ്ഥാന് വേണ്ടി ചേതന്‍ സകരിയ മൂന്നും ക്രിസ് മോറിസ് രണ്ടു വിക്കറ്റും വീഴ്ത്തി.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | തകര്‍ത്തടിച്ച് പഞ്ചാബ് കിംഗ്‌സ്; രാഹുലിന് സെഞ്ചുറി നഷ്ടം, ഹൂഡക്ക് അര്‍ധസെഞ്ചുറി
Open in App
Home
Video
Impact Shorts
Web Stories