തോല്‍വികള്‍ക്ക് പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളും ടീമിന് നേരെ ഉയരുന്നുണ്ട്. മുംബൈക്കെതിരായ തോല്‍വിക്ക് പിന്നാലെ ടീം സഹ ഉടമ ഷാരൂഖ് ഖാന്‍ ആരാധകരോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. മധ്യനിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് തോല്‍വിയുടെ പ്രധാന കാരണം, ഷക്കിബ് അല്‍ ഹസ്സനും, ആന്‍ഡ്രേ റസലും, ദിനേഷ് കാര്‍ത്തിക്കും ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അടുത്ത മത്സരത്തില്‍ ടീമില്‍ പൊളിച്ചെഴുത്തുണ്ടാവുമെന്ന് കെ കെ ആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തന്നെ സൂചന നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സുനില്‍ നരെയ്ന്‍ കെ കെ ആറിനായി ഇറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോശം ഫോമിലുള്ള ഷക്കീബ് അല്‍ഹസന് പകരം സുനില്‍ നരെയ്ന്‍ ടീമിലെത്താനാണ് സാധ്യത. 'സുനില്‍ നരെയ്ന് ആദ്യ മത്സരത്തില്‍ത്തന്നെ ഞങ്ങള്‍ പരിഗണിക്കുമായിരുന്നെങ്കിലും അവന് പരിക്കേറ്റതാണ് പ്രശ്നമായത്. അവന്‍ പൂര്‍ണ്ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ആര്‍സിബിക്കെതിരേ ബാറ്റിങ്ങില്‍ അല്‍പ്പം മുന്‍തൂക്കം പ്രതീക്ഷിച്ചാണ് ഷക്കീബിന് അവസരം നല്‍കിയത്. ആദ്യ മൂന്ന് മത്സരം കഴിയുമ്പോള്‍ ടീമില്‍ ചില പുതിയ ആളുകളെ ആവിശ്യമായിട്ടുണ്ട്. അടുത്ത മത്സരത്തില്‍ ഒന്നോ രണ്ടോ മാറ്റങ്ങള്‍ ടീമിലുണ്ടാവും. മുറുകെ പിടിച്ചാല്‍ മികച്ച സാധ്യതകളുള്ള ടീമാണ് കെ കെ ആര്‍'- ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.
advertisement
ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച ഫോമില്‍ മുന്നേറിക്കൊണ്ടിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് ഓവര്‍ നല്‍കാന്‍ വൈകിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോടും മക്കല്ലം പ്രതികരിച്ചു. ' മികച്ച നിലയിലാണ് വരുണ്‍ പന്തെറിഞ്ഞത്. അപ്പോള്‍ ഗ്ലെന്‍ മാക്സ് വെല്ലായിരുന്നു ക്രീസില്‍. എബി ഡിവില്ലിയേഴ്സ് വരാനിരിക്കുന്നതിനാലാണ് വരുണിന്റെ ഓവര്‍ കരുതിവെച്ചത്'- മക്കല്ലം പറഞ്ഞു. എന്നാല്‍ ടീമിന്റെ ഈ നീക്കം പാലുകയായിരുന്നു. ഇരുവരും കെ കെ ആര്‍ ബോളര്‍മാരെ ശെരിക്കും തല്ലിച്ചതച്ചു.
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് കരുത്തരാണ് കെ കെ ആര്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ക്യാപ്റ്റന്‍, ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍, ഗില്ലിന്റെയും റാണയുടെയും ഓപ്പണിങ്ങ്, ഫിനിഷിങ്ങിലെ കരീബിയന്‍ കരുത്ത് എന്നിങ്ങനെ നീളുന്നു സാവിശേഷതകള്‍. എന്നാല്‍ നിലവില്‍ ഇതൊന്നും തന്നെ കളിക്കളത്തില്‍ പ്രകടമാകുന്നില്ല. ആന്‍ഡ്രേ റസലിനും, ദിനേഷ് കാര്‍ത്തിക്കിനും നേരെ കനത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
