TRENDING:

IPL 2021 | അവന്‍ എന്റെ ജോലിഭാരം കുറയ്ക്കുന്നു; ബുമ്രയെക്കുറിച്ച് ബോള്‍ട്ട് പറയുന്നു

Last Updated:

ന്യൂ ബോളില്‍ ബോള്‍ട്ട് തുടങ്ങി വെക്കുന്ന ആക്രമണം ഡെത്ത് ഓവറുകളിലൂടെ ബുമ്രയും ചേര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാ തവണത്തെയും പോലെ ബുമ്ര- ബോള്‍ട്ട് സഖ്യം ഇത്തവണയും ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. കുറഞ്ഞ സ്‌കോറില്‍ നിന്നുകൊണ്ട് പോലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചും, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടും, ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ട് ടീമിനെ വിജയവഴിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇരുവരും വഹിക്കുന്നത്. അവസാന സീസണില്‍ ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ ഇവരുടെ സംഭാവന ശ്രദ്ധേയമായിരുന്നു. ന്യൂ ബോളില്‍ ബോള്‍ട്ട് തുടങ്ങി വെക്കുന്ന ആക്രമണം ഡെത്ത് ഓവറുകളിലൂടെ ബുമ്രയും ചേര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കുന്നു.
advertisement

ഇന്നലെ നടന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. ഇപ്പോഴിതാ ബുമ്രയുമായുള്ള കൂട്ടുകെട്ട് ജോലിഭാരം വളരെ കുറയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ട്രന്റ് ബോള്‍ട്ട്. 'ബുമ്രയെപ്പോലൊരു ബൗളര്‍ക്കൊപ്പമുള്ള പ്രകടനം കാണുമ്പോള്‍ മഹത്തരമായാണ് തോന്നുന്നത്. എല്ലാ സ്പെല്ലിലും ബൗളിങ്ങില്‍ അവന്‍ മികവ് കാട്ടുന്നു. ഡെത്ത് ഓവറില്‍ അവനാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ എന്റെ ജോലി ഭാരം വളരെ കുറക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുപോലെയുള്ള പ്രകടനം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ബോള്‍ട്ട് പറഞ്ഞു

advertisement

ഈ സീസണിലെ സ്പിന്‍ ബൗളര്‍ രാഹുല്‍ ചഹറിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഇന്നലെ നടന്ന മത്സരത്തില്‍ 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. കെ കെ ആറിനെതിരേ നാല് വിക്കറ്റും രാഹുല്‍ നേടിയിരുന്നു. മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി എതിര്‍ ടീമിനെ പ്രതിസന്ധിയിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബൗളിങ് മികവിലായിരുന്നു മുംബൈയുടെ ജയം. ന്യൂ ബോള്‍ നന്നായിസ്വിങ് ചെയ്യിക്കുന്ന ബോള്‍ട്ട് പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്തി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കുന്നു. ഇന്നലത്തെ മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോ ഒരു സിക്സും മൂന്ന് ഫോറും ബോള്‍ട്ടിനെതിരേ നേടിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് ബോള്‍ട്ട് നടത്തിയത്. സ്വിങ്ങിങ് യോര്‍ക്കറുകളും ബോള്‍ട്ട് നന്നായി ചെയ്യുന്നു.അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെയും ഖലീല്‍ അഹമ്മദിനെയും ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ബുമ്ര ഇന്നലത്തെ മത്സരത്തില്‍ നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച ഫീല്‍ഡിങ്ങും ഹൈദരാബാദിനെതിരേ മുംബൈക്ക് കരുത്തായി. ഡേവിഡ് വാര്‍ണര്‍,അബ്ദുല്‍ സമദ് എന്നിവരെയാണ് ഹാര്‍ദിക് റണ്ണൗട്ടിലൂടെ മടക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | അവന്‍ എന്റെ ജോലിഭാരം കുറയ്ക്കുന്നു; ബുമ്രയെക്കുറിച്ച് ബോള്‍ട്ട് പറയുന്നു
Open in App
Home
Video
Impact Shorts
Web Stories