ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ചെന്നൈയിലെ സ്ലോ പിച്ചില്‍ തന്ത്രപരമായ ബോളിങ് മാറ്റങ്ങളിലൂടെയാണ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സെ്‌വെല്ലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു. മാക്‌സ്വെല്‍ ഒഴികെ ബാക്കി ആര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല.
advertisement
ഒരിക്കല്‍ക്കൂടി ഓപ്പണറായെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി 29 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്ത് പുറത്തായി. ആദ്യ മത്സരത്തില്‍ പുറത്തിരുന്നതിന് ശേഷം ഈ മത്സരത്തില്‍ തിരിച്ച് വന്ന ദേവ്ദത്ത് പടിക്കലിന് തിളങ്ങാന്‍ കഴിഞ്ഞില്ല. കോഹ്ലിയുടെ കൂടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത താരം സ്‌കോര്‍ 19-ല്‍ നില്‍ക്കേ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ നദീമിന് ക്യാച്ച് നല്‍കി മടങ്ങി.11 റണ്‍സാണ് താരത്തിന് നേടാനായത്. സ്‌കോര്‍ 50 കടക്കു മുമ്പ് ഷഹബാസ് അഹമ്മദും (14) പുറത്തായി.
29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കോലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്‌സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാന്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും മാക്‌സ്വെലും ചേര്‍ന്ന് 38 പന്തില്‍ കൂട്ടിച്ചേര്‍ത്ത 44 റണ്‍സാണ് ബാംഗ്ലൂര്‍ നിരയിലെ മികച്ച കൂട്ടുകെട്ട്. ഏറെ പ്രതീക്ഷ വച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ക്ലിക്കാകാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.
സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്റെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനവും ശ്രദ്ധേയമായി.
