ഡ്യൂബ്, ഷെൽഡൻ കോട്രെൽ, യുസ്‌വേന്ദ്ര ചഹാൽ, രവി ബിഷ്നോയ്, സാം കുറാൻ, ലുങ്കി എൻജിഡി എന്നിവരാണ് രണ്ട് കളികളിൽ നിന്ന് നാല് വിക്കറ്റ് നേടി ഷമിയോടൊപ്പം ഉള്ളത്.
Also Read: IPL 2020| ബാംഗ്ലൂരിനെതിരായ വമ്പൻ ജയത്തിന് പഞ്ചാബിന് തുണയായത് അനിൽ കുംബ്ലെയുടെ തന്ത്രവും
ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ 69 പന്തിൽ 132 റൺസ് നേടി ഐപിഎല്ലിൽ ചില റെക്കോർഡുകൾ നേടിയിരുന്നു. ഐപിഎല്ലിൽ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ് രാഹുൽ ഇന്നലെ അടിച്ച് കൂട്ടിയത്. ഒപ്പം 2000 റൺസ് എന്ന വ്യക്തിഗത നേട്ടത്തിനും കാരണമായി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 20 ഓവറിൽ 206/3 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ എത്തിക്കാനും രാഹുലിന്റെ നേട്ടം സഹായിച്ചു.
advertisement
Also Read: IPL 2020| വിരാട് കോലിയുടെ മോശം പ്രകടനം; അനുഷ്കയ്ക്കെതിരെ സെക്സിസ്റ്റ് കമന്റുകൾ
ഇത് രാഹുലിന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറിയും ടി20 യിൽ മൊത്തത്തിൽ നാലാമതുമാണ്. ലീഗിന്റെ നിലവിലെ സീസണിലെ ആദ്യ സെഞ്ച്വറിയുമാണ്. ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ കൂടിയാണിത്. 128 റണ്‍സ് നേടിയ റിഷഭ് പന്തിന്റെ റെക്കോഡാണ് രാഹുൽ മറികടന്നത്.