IPL 2020| വിരാട് കോലിയുടെ മോശം പ്രകടനം; അനുഷ്കയ്ക്കെതിരെ സെക്സിസ്റ്റ് കമന്റുകൾ

Last Updated:

അതേസമയം ആരാധകര്‍ മാത്രമല്ല അനുഷ്കയെ പരിഹസിച്ചിരിക്കുന്നത്. മത്സരത്തിൻറെ കമന്റേറ്ററായിരുന്ന സുനിൽ ഗാവസ്കറും വിരാട് കോലിയുടെ മോശം പ്രകടനത്തിന് അനുഷ്കയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഐപിഎല്ലിലെ 13ാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ദയനീയമായി പരാജയപ്പെട്ടിരുന്നു. നായകൻ വിരാട് കോലിയുടെ പ്രകടനം ആരാധകരെ അങ്ങേയറ്റം നിരാശരാക്കിയിരുന്നു. രാഹുലിന്റെ രണ്ട് ക്യാച്ചുകൾ കോലി പാഴാക്കുകയും ചെയ്തു.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ക്രൂരമായ പരിഹാസങ്ങൾക്കിരയായിരിക്കുകയാണ് വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ.നിരവധി പരിഹാസങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ അനുഷ്കയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. ചിലത് ലൈംഗികച്ചുവയുള്ളതുമാണ്.
അനുഷ്കയുടെ ഗർഭത്തെപ്പോലും പരിഹസിക്കുന്ന തരത്തിലായിരുന്നു ചില പരാമർശങ്ങൾ. ഇതാദ്യമായിട്ടല്ല കോലിയുടെ മോശം പ്രകടനത്തിന് അനുഷ്ക പഴി കേള്‍ക്കുന്നത്. നേരത്തെയും സമാനമായ സോഷ്യൽമീഡിയ ആക്രമണങ്ങൾ അനുഷ്ക നേരിട്ടുരുന്നു.
advertisement
advertisement
അതേസമയം ആരാധകര്‍ മാത്രമല്ല അനുഷ്കയെ പരിഹസിച്ചിരിക്കുന്നത്. മത്സരത്തിൻറെ കമന്റേറ്ററായിരുന്ന സുനിൽ ഗാവസ്കറും വിരാട് കോലിയുടെ മോശം പ്രകടനത്തിന് അനുഷ്കയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണിൽ അനുഷ്കയുടെ ബോളുകളെ മാത്രമാണ് കോലി നേരിട്ടതെന്നായിരുന്നു ഗാവസ്കറുടെ പരാമർശം.ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തി.
advertisement
advertisement
advertisement
അനുഷ്കയ്ക്കെതിരെ ഉയരുന്ന സെക്സിസ്റ്റ് കമന്റുകൾക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അനുഷ്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മോശം പരാമർശങ്ങളെ വിമർശിച്ചിരിക്കുകയാണ്. കോലിയുടെ മോശം പ്രകടനത്തിന് അനുഷ്കയെ ആക്രമിക്കുന്നത് ദുഃഖകരമാണെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
കോലി മോശം പ്രകടനം നടത്തുമ്പോൾ മാത്രമാണ് അനുഷ്കയ്ക്കെതിരെ വിമർശനം ഉയരുന്നതെന്നും  എന്നാൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോൾ ഒരാളുപോലും അനുഷ്കയെ കുറിച്ച് പറയുന്നില്ലെന്നും പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു. അനുഷ്കയ്ക്കെതിരായ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ കോലി നേരത്തെ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| വിരാട് കോലിയുടെ മോശം പ്രകടനം; അനുഷ്കയ്ക്കെതിരെ സെക്സിസ്റ്റ് കമന്റുകൾ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement