പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്റ്റോക്സ് ബൗണ്ടറിയിലേക്ക് അടിച്ച പന്താണ് അവിശ്വസനീയമായ ക്യാച്ചിലൂടെ ദിനേഷ് കാർത്തിക് കൈപ്പിടിയിൽ ഒതുക്കിയത്. ഐപിഎല്ലിൽ നാല് ക്യാച്ചുകൾ നേടിയ കാർത്തിക് ഇതോടൊപ്പം ഒരു റെക്കോർഡും സ്വന്തം പേരിലാക്കി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പർ എന്ന എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡാണ് കാർത്തിക് തിരുത്തിയത്.
109 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. 110 ക്യാച്ചുകൾ കാർത്തിക്കും സ്വന്തമാക്കി. പാർത്ഥിവ് പട്ടേൽ ആണ് പട്ടികയിൽ മൂന്നാമതുള്ളത്. 66 ക്യാച്ചുകളാണ് പാർത്ഥിവ് പട്ടേൽ നേടിയത്. നമൻ ഓജ(65), റോബിൻ ഉത്തപ്പ(58) എന്നിവരും പട്ടികയിലുണ്ട്.
കഴിഞ്ഞ മത്സരത്തിലെ കാർത്തിക്കിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രമാണ് ഇതിന് മുമ്പ് പക്ഷികൾ പറകുന്നത് കണ്ടത്. എന്നാൽ ഇന്നലെ യുഎഇയിലെ ഗ്രൗണ്ടിലും ഒരു പക്ഷിയെ കണ്ടു എന്നാണ് ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തത്.
സ്റ്റോക്സിനെ മാത്രമല്ല, തങ്ങളേയും ഞെട്ടിച്ച അവിശ്വസനീയമായ ക്യാച്ച് എന്നാണ് കമന്റേറ്ററായ സങ്കക്കാരയും പറഞ്ഞു. 2007 ലെ ആദ്യ ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്തിനെ പുറത്താക്കാൻ കാർത്തിക് നേടിയ ക്യാച്ചിനോടാണ് ആരാധകർ ഇന്നലത്തെ ക്യാച്ചിനെ ഉപമിച്ചത്.