TRENDING:

MS Dhoni |'ചെന്നൈയില്‍ ധോണി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം; 15 ഓവര്‍ ബാറ്റ് ചെയ്താല്‍ കളി മാറും': പാര്‍ഥിവ് പട്ടേല്‍

Last Updated:

'ധോണിയുടെ ടെക്‌നിക് വെച്ച് സ്വിങ് ബോളുകളെ അതിജീവിക്കാന്‍ കഴിയില്ല എന്നു ചിലര്‍ കരുതും. പക്ഷേ, ആദ്യ 5 ഓവറുകള്‍...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്സ് (Chennai Super Kings) പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും മോശം തുടക്കം സിഎസ്‌കെയ്ക്കു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. 2020ല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫിലെത്താന്‍ സാധിക്കാതെ പോയിട്ടുള്ളൂ. പക്ഷെ അന്നു പോലും സിഎസ്‌കെ ആദ്യത്തെ നാലു മല്‍സരങ്ങള്‍ തോറ്റിട്ടില്ല.
MS Dhoni, Ravindra Jadeja
MS Dhoni, Ravindra Jadeja
advertisement

ഇനിയുള്ള മത്സരങ്ങളില്‍ വന്‍ തിരിച്ചുവരവ് നടത്തിയാല്‍ മാത്രമേ ചെന്നൈയ്ക്കു പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനാകൂ. ഈ അവസരത്തില്‍ ടീമിന് ബാറ്റിംഗ് ഉപദേശവുമായി രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍. ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ബസിനോടുള്ള പ്രതികരണത്തിലാണ് പാര്‍ഥിവ് പട്ടേല്‍ ധോണിയെ (MS Dhoni) ഓപ്പണറായി പരീക്ഷിക്കാന്‍ ചെന്നൈ തയാറാകണമെന്നു വ്യക്തമാക്കിയത്. ധോണിക്കു 14-15 ഓവര്‍ ബാറ്റു ചെയ്യാനായാല്‍ ചെന്നൈയുടെ സാധ്യതകള്‍ വര്‍ധിക്കുമെന്നാണു പട്ടേല്‍ പറയുന്നത്.

'ചെന്നൈയെ ഇത്തരത്തിലൊരു കരുത്തുറ്റ ടീമാക്കി മാറ്റിയതു ധോണിയാണ്. ഓപ്പണറായാണ് ധോണി ക്രിക്കറ്റ് കരിയറിനു തുടക്കം കുറിച്ചത്. അങ്ങനെയെങ്കില്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ഓപ്പണര്‍ ആകുന്നതിനു ധോണിക്ക് എന്താണു തടസ്സം? ഇപ്പോള്‍ 7-ാം നമ്പറിലാണു ധോണി ഇറങ്ങുന്നത്. കഷ്ടിച്ചു പത്തോ പതിനഞ്ചോ പന്തുകള്‍ മാത്രമാണു കളിക്കുന്നതും. 3-ാം നമ്പറിലോ 4-ാം നമ്പറിലോ ബാറ്റു ചെയ്യുകയോ അല്ലെങ്കില്‍ ധോണി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയോ ചെയ്താല്‍ എന്താണു കുഴപ്പം? ഇന്ത്യയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും റണ്‍സ് നേടിയ താരമാണ് ധോണി.'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

advertisement

'ധോണിയുടെ ടെക്‌നിക് വെച്ച് സ്വിങ് ബോളുകളെ അതിജീവിക്കാന്‍ കഴിയില്ല എന്നു ചിലര്‍ കരുതും. പക്ഷേ, ആദ്യ 5 ഓവറുകള്‍ അതിജീവിക്കാനും ധോണിയുടെ പക്കല്‍ ചില വിദ്യകള്‍ ഉണ്ടാകും. 15 മുതല്‍ 20 പന്തുകള്‍ വരെ പിടിച്ചുനില്‍ക്കാനായാല്‍ പിന്നെ ധോണി അടിച്ചു തകര്‍ക്കും'- പാര്‍ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി 3-ാം നമ്പറില്‍ ബാറ്റു ചെയ്തിട്ടുണ്ട്. 7 ഇന്നിങ്‌സില്‍ ഒരു അര്‍ധ സെഞ്ചുറി അടക്കം 188 റണ്‍സാണ് നേടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എംഎസ് ധോണിയില്‍ നിന്നും സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. പക്ഷേ, ഈ നീക്കം വലിയ പരാജയമായി മാറിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനോ മുന്നില്‍ നിന്നു നയിക്കാനോ ജഡ്ഡുവിനായിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/IPL/
MS Dhoni |'ചെന്നൈയില്‍ ധോണി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം; 15 ഓവര്‍ ബാറ്റ് ചെയ്താല്‍ കളി മാറും': പാര്‍ഥിവ് പട്ടേല്‍
Open in App
Home
Video
Impact Shorts
Web Stories